Kudumbam snehathin

1979
Lyrics
Language: English

Kudumbam snehathin ponnampalam
Nalla kudumbam snehathin ponnampalam
(kudumbam....)
Eriyum vilakkukal kochu sankalpangal
Kozhiyum pookkalo ponnanubhoothikal
(kudumbam....)

Nanma than naama sankeerthana maalayil
Naam nukarunnu thirumadhuram (2)
Aaraadhana than abhisheka theertham
Akatteedunnu paapaphalam (2)
Ithilum valiyoru kshethramundo
Ivide labhikkaatha mokshamundo
Good wife good children and
Good family are divine
(kudumbam.....)

Amma than sneham karpporagandhamaay
Ozhuki nadakkaum chuttampalam (2)
Achante maunam alakadal pole
Ala thallum manassin moodupadam
Ivide thalirkkaatha kalakalundo
Ivide padikkaatha thathwamundo
Language: Malayalam

കുടുംബം സ്നേഹത്തിൻ പൊന്നമ്പലം
നല്ല കുടുംബം സ്നേഹത്തിൻ പൊന്നമ്പലം
(കുടുംബം.....)
എരിയും വിളക്കുകൾ കൊച്ചു സങ്കൽപ്പങ്ങൾ
ചൊരിയും പൂക്കളോ പൊന്നനുഭൂതികൾ
(കുടുംബം.....)

നന്മ തൻ നാമസങ്കീർത്തന മാലയിൽ
നാം നുകരുന്നു തിരുമധുരം (2)
ആരാധന തന്‍ അഭിഷേക തീർത്ഥം
അകറ്റീടുന്നു പാപഫലം (2)
ഇതിലും വലിയൊരു ക്ഷേത്രമുണ്ടോ
ഇവിടെ ലഭിക്കാത്ത മോക്ഷമുണ്ടോ
ഗുഡ് വൈഫ് ഗുഡ് ചില്‍ഡ്രന്‍ ആന്റ്
ഗുഡ് ഫാമിലി ആര്‍ ഡിവൈന്‍
(കുടുംബം.....)

അമ്മതൻ സ്നേഹം കർപ്പൂരഗന്ധമായ്
ഒഴുകി നടക്കും ചുറ്റമ്പലം (2)
അച്ഛന്റെ മൗനം അലകടൽ പോലെ
അല തല്ലും മനസ്സിൻ മൂടുപടം (2)
ഇവിടെ തളിർക്കാത്ത കലകളുണ്ടോ
ഇവിടെ പഠിക്കാത്ത തത്ത്വമുണ്ടോ
(കുടുംബം.....)
Movie/Album name: Agniparvatham
Artists