കവിളത്തെനിയ്ക്കൊരു മുത്തം അതിൽ കനകമണിച്ചുണ്ടിൻ നൃത്തം കൈമാറും സ്നേഹത്തിനർത്ഥം അതിൽ കതിരിടും പുളകിത ചിത്തം (കവിളത്തെനിയ്ക്കൊരു.....) ലലലാ....ലലലാ.....
മധുരം മധുരമനോഹരം ഈ മധുമാസോൽസവ മന്ദസ്മിതം മൗനം മൗനം മനസ്സമ്മതം എന്റെ മനോരഥങ്ങൾതൻ പ്രതിഫലനം (കവിളത്തെനിയ്ക്കൊരു.....) ലലലാ.....ലലലാ.....
ആയിരം വിളക്കെരിയും തിരിമണ്ഡപം ഞാൻ ആത്മാവിൽ നിർമ്മിച്ച മലർമണ്ഡപം കതിർക്കുലയും കാവടിയും അഭിഷേകം ഇന്നു കാൽചിലമ്പിൻ നാദമിവിടലങ്കാരം (കവിളത്തെനിയ്ക്കൊരു.....)