ജഗമാകെ ശിവമയം മർത്യാ
ശിവഭക്തനു മുക്തി സുലഭം മനുഷ്യാ (2)
ജഗമാകെ ശിവമയം മർത്യാ
ആശാപതംഗത്തെ മനസ്സിൽ നിന്നകറ്റി
രോഷവും ദോഷവും ഗർവ്വവും പോക്കി
കാമമാം ക്രോധമാം വൈരികളെ നീക്കി
മുക്തിസാമ്രാജ്യം നീ നേടൂ മനുഷ്യാ
(ജഗമാകെ .. )
പരകാന്ത ജനനിക്ക് തുല്യമെന്നോർത്തു
പരവിത്തം പുല്ലിനു സമമെന്നു കണ്ടു
പരമേശനെ ഹൃദയപീഠത്തിലിരുത്തി
ദിനവും നീ ധ്യാനിക്കൂ ശിവനെ നീ മനുഷ്യാ
(ജഗമാകെ .. )
ഞാൻ ഞാനെന്ന ഭാവം കളഞ്ഞു
സ്വാർത്ഥമോഹങ്ങൾ ആകെ വെടിഞ്ഞു
സർവ്വവും ശിവനിടം അർപ്പിച്ചു പിന്നെ
സച്ചിദാനന്ദം നേടൂ മനുഷ്യാ
(ജഗമാകെ .. )
Movie/Album name: Bhaktha Maarkkandeyan
Artists