Neelaraavil

2018
Lyrics
Language: Malayalam

നീലരാവിലായ് വിരിഞ്ഞ പൂവേ
എൻ ചാരെ വന്നു നീ തലോടി മെല്ലെ
പാതി ചാരി രാവു മായുവോളം
കണിപ്പൂവുപോലൊരുങ്ങി നിന്നതല്ലേ

അഴകിതളായ് അരികിലൊരാൾ
വിരിയുന്ന ചിരി നീട്ടിയോ നിലാവു പോലെ

നീലരാവിലായ് വിരിഞ്ഞ പൂവേ
എൻ ചാരെ വന്നു നീ തലോടി മെല്ലെ
പാതി ചാരി രാവു മായുവോളം
കണിപ്പൂവുപോലൊരുങ്ങി നിന്നതല്ലേ

രാ മഴത്തുള്ളികൾ ഉടുത്തീറനായ് ആതിര
ഈ വഴിത്താരയിൽ...നിനക്കായ് നോറ്റൊരാമ്പലായ്
നാട്ടിളമാവിൻ തണലോരം ചായുറങ്ങേ
കാറ്റലയായെങ്കിൽ ഞാൻ
പുഞ്ചവരമ്പോരം വീഴും പൂവരശ്ശിൻ
പൂക്കൊടിയായെങ്കിൽ ഞാൻ
കനവു പൂക്കുമീ...കരളു പാടി നിൻ
ചൊടിയിണയിലെ മധുമൊഴിയായി

കാർ മുടിച്ചേലിലോ മഴപ്പൂവു ചൂടി ആവണി
നിൻ മിഴിക്കോണിലെ അരിപ്പൂവുപോലെയാരതി
ആറ്റുവരമ്പോരം നിന്നെ കാത്തുലയും
രാക്കിളിയായ് ഇന്നു ഞാൻ
ധാവണി പെണ്ണിൻ മടിമേലെ ചായുറങ്ങും
പൂവിതളായ് ഇന്നു ഞാൻ
അരികിലാദ്യമായ്...വിരലു നീട്ടി നീ
പകലുഴിയുമീ ഇടവഴിയിൽ

നീലരാവിലായ് വിരിഞ്ഞ പൂവേ
എൻ ചാരെ വന്നു നീ തലോടി മെല്ലെ
പാതി ചാരി രാവു മായുവോളം
കണിപ്പൂവുപോലൊരുങ്ങി നിന്നതല്ലേ
അഴകിതളായ് അരികിലൊരാൾ
വിരിയുന്ന ചിരി നീട്ടിയോ നിലാവു പോലെ.....
Movie/Album name: Nithyaharitha Nayakan
Artists