Pakalkkili orukkiya pavizhamuthe
Manjilaliyaatha makarasandhye
(pakalkkili.....)
Nin viralthumbile chenchaayam pooshi
Indrachaapa kalikaye unarthoo
Pakalkkili orukkiya pavizhamuthe
Manjilaliyaatha makarasandhye
Maakandamanjari parimalamozhukum
Hemanthayaaminiyil hemanthayaaminiyil
(maakandamanjari.....)
En sharapanjarathil chiraku vidarthiya
Painkilippennallo ival
Painkilippennallo
Pakalkkili orukkiya pavizhamuthe
Manjilaliyaatha makarasandhye
Aa....aa...aa...
Aambalpoykayile arayannappidayude
Naanam kavarnnole naanam kavarnnole
En chuduchumbanamohathilalinjoru
Poonthen kanikayallo nee
Poonthen kanikayallo
(pakalkkili.....)
പകൽക്കിളി ഒരുക്കിയ പവിഴമുത്തേ
മഞ്ഞിലലിയാത്ത മകരസന്ധ്യേ
(പകൽക്കിളി....)
നിൻ വിരൽത്തുമ്പിലെ ചെഞ്ചായം പൂശി
ഇന്ദ്രചാപ കലികയെ ഉണർത്തൂ
പകൽക്കിളി ഒരുക്കിയ പവിഴമുത്തേ
മഞ്ഞിലലിയാത്ത മകരസന്ധ്യേ
മാകന്ദമഞ്ജരി പരിമളമൊഴുകും
ഹേമന്തയാമിനിയിൽ ഹേമന്തയാമിനിയിൽ
(മാകന്ദമഞ്ജരി....)
എൻ ശരപഞ്ജരത്തിൽ ചിറകു വിടർത്തിയ
പൈങ്കിളിപ്പെണ്ണല്ലോ ഇവൾ
പൈങ്കിളിപ്പെണ്ണല്ലോ
പകൽക്കിളി ഒരുക്കിയ പവിഴമുത്തേ
മഞ്ഞിലലിയാത്ത മകരസന്ധ്യേ
ആ....ആ...ആ....
ആമ്പൽപൊയ്കയിലെ അരയന്നപ്പിടയുടെ
നാണം കവർന്നോളേ നാണം കവർന്നോളേ
എൻ ചുടുചുംബനമോഹത്തിലലിഞ്ഞൊരു
പൂന്തേൻ കണികയല്ലോ നീ
പൂന്തേൻ കണികയല്ലോ
(പകൽക്കിളി....)
Movie/Album name: Indradhanussu
Artists