Manasse Ilam Manasse

1970
Lyrics
Language: English

Manasse ilam manasse nin vasantha vaadi valli kudilil
Varunnu puthiyoru malar baanan
Manasse ilam manasse

Kaiyyil karimbu villilla eyyaan pushpa sharamilla(2)
Rathiyilla saaradhiyilla radhavum thuragavumilla (manasse)

Marathaka thalppamoru kalppaka malarukal vaari virikku(2)
Malayaja neeru thalikku neeyaa madanane vegam kshanikku
(manasse)

Praana thanthrikal ketti madhura prema vipanchika meetti (2)
Naaha tharanga gangayozhukki nadhanaay nee paadu (manasse)
Language: Malayalam

മനസ്സേ ഇളം മനസ്സേ നിന്‍ വസന്തവാടി വള്ളിക്കുടിലില്‍
വരുന്നു പുതിയൊരു മലര്‍ബാണന്‍
മനസ്സേഇളം മനസ്സേ.......

കയ്യില്‍ കരിമ്പു വില്ലില്ലാ
എയ്യാന്‍ പുഷ്പശരമില്ലാ
രതിയില്ലാ സാരഥിയില്ലാ
രഥവും തുരഗവുമില്ലാ
മനസ്സേ ഇളം മനസ്സേ.........

മരതകതല്‍പ്പമൊരുക്കൂ കല്‍പ്പക
മലരുകള്‍ വാരിവിരിയ്കൂ
മലയജനീരു തളിയ്ക്കൂ നീയാ
മദനനെ വേഗം ക്ഷണിക്കൂ
മനസ്സേ ഇളം മനസ്സേ.........

പ്രാണതന്ത്രികള്‍ കെട്ടി മധുര
പ്രേമവിപഞ്ചിക മീട്ടി
നാദതരംഗ ഗംഗയൊഴുക്കി
നാഥനായ് നീ പാടൂ
മനസ്സേ ഇളം മനസ്സേ.........
Movie/Album name: Palunku Paathram
Artists