Vaasanachendukale

1979
Lyrics
Language: English

Vaasanachendukale...vasanthamullakale..
Vandinu nukaraanallenkilenthinu
Manavum madhuvum ninnil
Vaa........arikil vaa.....
Thaa.....madhuram thaa....
(vaasanachendukale...)

Oru kuppi veenjinte nurayum.... oru kochupenninte chiriyum...
Vilakotuthinnu njaan vaangumee vibhavangal
Vilaasalaharikal.....vilaasalaharikal....

Vaasanachendukale.......

Oru pattumethaykku mukalil.....oru thundu nizhalinte maravil....
Rathimadanolsavam aatumee nimishangal
Vikaaratharalakal....vikaaratharalakal....

Vaasanachendukale...vasanthamullakale..
Vandinu nukaraan allenkilenthinu
Manavum madhuvum ninnil
Vaa........arikil vaa.....
Thaa.....madhuram thaa....
Language: Malayalam

വാസനച്ചെണ്ടുകളേ.....വസന്തമുല്ലകളേ....
വണ്ടിനു നുകരാ‍നല്ലെങ്കിലെന്തിനു
മണവും മധുവും നിന്നിൽ...
വാ...അരികിൽ വാ....
താ...മധുരം താ.....
(വാസനച്ചെണ്ടുകളേ.....)

ഒരു കുപ്പി വീഞ്ഞിന്റെ നുരയും ഒരു കൊച്ചുപെണ്ണിന്റെ ചിരിയും
വിലകൊടുത്തിന്നു ഞാൻ വാങ്ങുമീ വിഭവങ്ങൾ
വിലാസലഹരികൾ...വിലാസലഹരികൾ....

വാസനച്ചെണ്ടുകളേ.....

ഒരു പട്ടുമെത്തയ്ക്കു മുകളിൽ ഒരു തുണ്ടു നിഴലിന്റെ മറവിൽ
രതിമദനോത്സവം ആടുമീ നിമിഷങ്ങൾ
വികാരതരളകൾ...വികാരതരളകൾ...

വാസനച്ചെണ്ടുകളേ.....വസന്തമുല്ലകളേ....
വണ്ടിനു നുകരാ‍നല്ലെങ്കിലെന്തിനു
മണവും മധുവും നിന്നിൽ...
വാ...അരികിൽ വാ....
താ...മധുരം താ.....
Movie/Album name: Avano Atho Avalo
Artists