താഴ്വാരം കുങ്കുമ ചോപ്പിട്ട സായന്തനം തങ്കമനസ്സിൽ മാലേയ മഴ പാടും ദേവരാഗം താരാജാലം മായക്കാരാ നിന്നെ തേടുന്നു മോഹാരണ്യം മായിക്കാറ്റിൽ ഗാനം ചൂടുന്നു സ്നേഹാർദ്രമായി ശുഭ രാജാങ്കണം മഴ മായും നേരം തായമ്പൂവിൽ തേടി വരാം ഇരുളാടും മേട്ടിൻ തീരെ ഞാനും കൂടെ വരാം കുളിരോലും രാവിൽ ആടിക്കാറ്റിൻ പാട്ടു തരാം കളിയാട്ട കൂട്ടിൽ പീലിപ്പൂവും ചൂടിവരാം (താഴ്വാരം..)
മഞ്ചാടി മുത്തേ നിന്നെ കണ്ണാലെ കാണും നേരം മയിലാടും പോലെ ഉള്ളിൽ തിറയാട്ടം ചെഞ്ചായ ചോപ്പേ നിന്നെ മുത്താരം മുത്തും നേരം മധു തൂകും പോലെ നെഞ്ചിൽ കുളിരോട്ടം അകതളിരിതൾ ആലോലം നർത്തനമാടും യാമത്തിൽ നിന്നോടിനി ചൊല്ലാത്തൊരു ആലസ്യം കുളിരോലും രാവിൽ ആടിക്കാറ്റിൻ പാട്ടു തരാം കളിയാട്ട കൂട്ടിൽ പീലിപ്പൂവും ചൂടിവരാം (താഴ്വാരം..)
ചില്ലോലം കണ്ണിൽ മെല്ലെ മിന്നാരം മിന്നും നേരം പുഴയോരപൂവിനുള്ളിൽ തുടിമേളം വായാടിപ്രാവേ നിന്നെ ഞാൻ തേടും സന്ധ്യാനേരം വഴിയോരകൂടാരത്തിൽ തെളിദീപം സുഖകരമൊരു സംഗീതം ശിഞ്ജിതമാകും യാമത്തിൽ ഇന്നേവരെ ഇല്ലാത്തൊരു ആനന്ദം മഴ മായും നേരം തായമ്പൂവിൽ തേടി വരാം നിഴലാടും മേട്ടിൻ തീരെ ഞാനും കൂടെ വരാം (താഴ്വാരം..)