തേടുന്നു കണ്ണുകൾ ആകാശമാകെ തേടുന്നു പൂഴിയിൽ എമ്പാടുമേ പോകാനെവിടെ ഒടുവിലണയും ഇടമെവിടെ നാടിനതിരുകൾ അകന്നിടവേ ഏഴു കടലുകൾ കടന്നിടവേ തിരയും പൊരുളിനു മറുപടിയരുളിടും മുഖമെവിടെ സഞ്ചാരമേ എന്തീ ഭ്രമം സിരകളിലിനിഭയമൊഴുകിടുമോ കാലം ഇതാ കയ്യാൽ സ്വയം വിധിയുടെ പുതുകഥ എഴുതിടുമോ തീയം തള്ളിരുളുന്നു മേഘങ്ങൾ പുകയുന്നു ഒരു പെരുമഴയുടെ വരവാണോ കടൽ പിടയുന്നു തിരയിളകുമ്പോൾ തീ വേനൽ അകലുന്നു പേകാറ്റോ മുരളുന്നു ഒരു കരിമഴയുടെ വരവാണോ കലിപെരുകുന്നു കളമൊരുങ്ങുമ്പോൾ
ഓ വാഴുന്ന വൻമരമോരോന്നും താഴെ വീഴുന്ന നാളുകൾ പോരുന്നുവോ ചിന്തകളിലെ കറകൾ കഴുകാൻ പൊഴിയുകയോ താനെ തെരുവുകൾ ഇരമ്പുകയോ തനിയെ വിളക്കുകൾ അണയുകയോ പകലിൻ പതിവിനു മറുപടി ഇരവുകൾ മൊഴിയുകയോ സഞ്ചാരമേ എന്തീ ഭ്രമം സിരകളിലിനിഭയമൊഴുകിടുമോ കാലം ഇതാ കയ്യാൽ സ്വയം വിധിയുടെ പുതുകഥ എഴുതിടുമോ തീരങ്ങൾ ഇരുളുന്നു മേഘങ്ങൾ പുകയുന്നു ഒരു പെരുമഴയുടെ വരവാണോ കടൽ പിടയുന്നു തിരയിളകുമ്പോൾ തീ വേനൽ അകലുന്നു പേകാറ്റോ മുരളുന്നു ഒരു കരിമഴയുടെ വരവാണോ കലിപെരുകുന്നു കളമൊരുങ്ങുമ്പോൾ സഞ്ചാരമേ എന്തീ ഭ്രമം സിരകളിലിനിഭയമൊഴുകിടുമോ കാലം ഇതാ കയ്യാൽ സ്വയം വിധിയുടെ പുതുകഥ എഴുതിടുമോ തീരങ്ങൾ ഇരുളുന്നു മേഘങ്ങൾ പുകയുന്നു ഒരു പെരുമഴയുടെ വരവാണോ കടൽ പിടയുന്നു തിരയിളകുമ്പോൾ തീ വേനൽ അകലുന്നു പേകാറ്റോ മുരളുന്നു ഒരു കരിമഴയുടെ വരവാണോ കലിപെരുകുന്നു കളമൊരുങ്ങുമ്പോൾ