Innu Njaan Pokum

2016
Lyrics
Language: Malayalam

ഇന്ന് ഞാൻ പോകും
പ്രിങ്കരമാകുമീ മൺമതിൽക്കെട്ടിൻ
മറുപുറം കാണുവാൻ
പാടേ മുഷിഞ്ഞ ജരാനരാ വസ്ത്രങ്ങൾ
ഊരിയെറിഞ്ഞ് പുതുജന്മ മോടിയിൽ

അപ്പുറത്തേതോ കളിക്കളത്തിൽ
നോക്കി നിൽപ്പൂ
പ്രിയർ കാത്തു കാത്തു കൊണ്ടക്ഷമം
കണ്ണുനീർ തൂവി തടയാതിരിക്കണേ
സമ്മതം തന്നെന്നെ പോകാനയയ്‌ക്കണേ

മേഘ മേലാപ്പുകൾക്കുള്ളിൽ വിശുദ്ധി തൻ
ദേവാംഗണങ്ങളിൽ വാഴുന്ന കന്യകേ
നിന്നെ തിരഞ്ഞിട്ട് കാണാത്ത ഭൂമി ഞാൻ
പിന്നിലുപേക്ഷിച്ചു പോരുന്നു ചേരുവാൻ
കണ്ണുനീർ തൂവി തടയാതിരിക്കണേ
സമ്മതം തന്നെന്നെ പോകാനയയ്‌ക്കണേ

ഞാനെന്റെ ഹൃസ്പന്ദ താളങ്ങൾ തൻ
വാതിലെല്ലാമടച്ച് നിഗൂഢമാം പാതയിൽ
ജീവന്റെ ശ്വാസ പടവുകളോരോന്നും
ചാടിക്കുതിച്ചു കിതച്ചിറങ്ങീടവേ
കണ്ണുനീർ തൂവി തടയാതിരിക്കണേ
സമ്മതം തന്നെന്നെ പോകാനയയ്‌ക്കണേ
Movie/Album name: Paa.va Paappanekurichum Varkkiyekurichum

Movie Summary: Paa.va Paappanekurichum Varkkiyekurichum is a 2016 Malayalam anthology-style film weaving together stories centered on two elderly men, Paappan and Varkki, exploring themes of aging, companionship, and small-town life.

Song Credits: Not available.

Musical Style: Melancholic melodic film song with a reflective, farewell tone.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: The song, whose title translates to "Today I Will Go," is a reflective farewell number, likely accompanying a moment of departure or parting in the narrative.


Artists