Orthal Sukhamulla

2019
Lyrics
Language: Malayalam

ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ
എന്‍റെയും നിന്‍റെയും ബാല്യകാലം (2)
വഴിമാറിയാലും തിരികെ വിളിക്കും
കതിർനാമ്പുകൾ നീട്ടി പൊയ്‌പ്പോയ കാലം
(ഓർത്താൽ)

ഊഞ്ഞാലിലാടി മഴവില്ല് തേടി
മഞ്ചാടി മനതാരിൽ മയിൽ‌പ്പീലി ചൂടി
നിറവേറുവാനെന്‍റെ മോഹങ്ങളെത്ര
പറയാതെ പോയി ബാല്യത്തിൻ മാത്ര
ചായുന്ന മാഞ്ചില്ല നേരുന്ന കനികൾ
വീണെന്‍റെ മുറ്റം നിറയുന്നു ഇന്നും
എന്നും ഓർത്താൽ (ഓർത്താൽ)

മൂവന്തി നേരം ചോപ്പിന്‍റെ പൂരം
ഒരുമിച്ചു നാം കണ്ടോരുത്സവമേളം
നിറവേറുവാനെന്‍റെ മോഹങ്ങളെത്ര
പറയാതെ പോയി ബാല്യത്തിൻ മാത്ര
മറയുന്ന നിഴലിൽ പൂക്കുന്ന മിഴികൾ
കൊണ്ടെന്‍റെ ഹൃദയം മുറിയുന്നു ഇന്നും
എന്നും ഓർത്താൽ (ഓർത്താൽ)
Movie/Album name: Sidharthan Enna Njaan
Artists