മലയുടെ മുകളിൽ മഞ്ഞു തുളുമ്പും മുനി കേൾക്കുന്നു കാറ്റിന്നിടയിൽ മരങ്ങളെല്ലാം ഉണർന്നു നിൽക്കുന്നു കാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേ കാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ
സുബ്ഹാനള്ളാ അൽഹം ദുലില്ലാ ലാ ഇലാഹാ ഇല്ലള്ളാഹു അള്ളാഹു അക്‌ബർ
ആരാണോ നീ ഞാനാണല്ലോ നീ നീയാണല്ലോ ഞാൻ മണ്ണാണല്ലോ ഞാൻ മഴയാണല്ലോ വെയിലാണല്ലോ പകലാണല്ലോ നീ അഴലാണല്ലോ ഞാൻ
ഉയിരേകു നീ ഉടലാണല്ലോ ഞാൻ നിസ്കാര പായിൽ തിരുനെറ്റി ചേർത്ത് മണലാഴങ്ങൾ മറുതീരങ്ങൾ കടലാഴങ്ങൾ ഞാൻ കാണാറുണ്ടല്ലോ
മലയുടെ മുകളിൽ മഞ്ഞു തുളുമ്പും മുനി കേൾക്കുന്നു കാറ്റിന്നിടയിൽ മരങ്ങളെല്ലാം ഉണർന്നു നിൽക്കുന്നു കാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേ കാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ