കൂടു തുറന്നു പറന്നേ ചെറുതൂവലു നീർത്തിയ മോഹം ആരു വിടർത്തിയ മാനം ഇതിൽ ആരുടെ വർണ്ണവിതാനം ആരാരും പോരുന്നോ ഈ വിൺതീരത്ത് മഴയിൽ കുതിരാം വെയിലിൽ തുവരാം ചെറുസുഖമറിയുക നാം നാടെല്ലാം ചുറ്റണ്ടേ നാടോടിയായ്..
അങ്കോം കാണാം താളീം നുള്ളാം അന്തിച്ചോപ്പിൽ അങ്കത്തട്ടിൽ ആടാൻ എന്താവേശം (2) ഇതുപോലൊന്നിനിയുണ്ടോ ജീവിതമേ ഇതുപോലൊന്നിവിടുണ്ടേ നാടകവും നെഞ്ചിൽ കനലൊളി കണ്ണിൽ കളിചിരി ചുണ്ടിൽ ചിലമ്പൊലിയോ
വാഴുന്നോരേ തോഴന്മാരേ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും എന്താ വേറെ നീതി (2) ഒരു മാവിലെ ഇലയെല്ലാം ഒറ്റ നിറം ഒരു പൂവിലെ ഇതളെല്ലാം ഒറ്റ മണം മുന്നിൽ തിരയടി പിന്നിൽ കൊലവിളി തമ്മിൽ കടിപിടിയോ
കൂടു തുറന്നു പറന്നേ ചെറുതൂവലു നീർത്തിയ മോഹം ആരു വിടർത്തിയ മാനം ഇതിൽ ആരുടെ വർണ്ണവിതാനം ആരാരും പോരുന്നോ ഈ വിൺതീരത്ത് മഴയിൽ കുതിരാം വെയിലിൽ തുവരാം ചെറുസുഖമറിയുക നാം നാടെല്ലാം ചുറ്റണ്ടേ നാടോടിയായ്..