Ala njorinju melle...haritha theeram thazhukum Puzha kadannu pokaam....koottam thettiyakalaam Ala njorinju melle...haritha theeram thazhukum Puzha kadannu pokaam....koottam thettiyakalaam Ala njorinju melle...haritha theeram thazhukum Puzha kadannu pokaam....koottam thettiyakalaam......
Language: Malayalam
മിഴി നിറഞ്ഞു മിന്നും നോവിനെന്തു മധുരം മൊഴികൾ തേടി ഇടറും രാവിതെത്ര മൃദുലം നീ പകർന്ന വാക്കിൻ അകവിളക്കിൻ നാളം രാവിൻ ഇരുളകറ്റും പൊൻവെളിച്ചമെങ്ങും...
മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം യാത്ര തുടരാം..... മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം യാത്ര തുടരാം......
ദൂരെയാകിലും കൂടെയുണ്ട് നീ..... പ്രാണതന്ത്രിയിൽ...ചേർന്ന നാദമായ് ചില്ല നീർത്തി ഞാൻ...കാത്തുനിൽക്കവേ വന്നു ചേരുമോ തെന്നലായി നീ..... കനവൊടു കനവുരുവിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം..... കനവൊടു കനവുരുവിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം......
അതിരു താണ്ടിടും പറവയായി നീ ചിറകിനുള്ളിലെ....തെന്നലായി ഞാൻ.... ഗഗനവീഥിയിൽ ഒഴുകി നീന്തിടാം ഇനി മറന്നിടാം...നിഴലിനോർമകൾ പുലരൊളികളിലിഴയിടുമൊരു കഥ പറഞ്ഞലയാം യാത്ര തുടരാം..... പുലരൊളികളിലിഴയിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം......