Sheethalamaam Vennilaavu

1981
Lyrics
Language: English

Sheethalamaam vennilaavu chirichu - prema
Maathalappoomanamozhukum kaattadichu
Kudilil ninnum idayabaalan murali vaayichu
Varika sakhi nee ninte vaathaayanathil
(sheethalamaam)

Raathrimulla poothu nilkkum ninte vaadiyil
Raagamookanaam ninte kaamukan nilppoo(raathrimulla)
Nin sakhimaarariyaathe kaivalakal kilungaathe
Nin kilivaathil nee thurannaalum

Kalppanathan sarassile raajamaraalam
Swapnamaakum poonchiraku veeshi veeshi
Madhuradarshane ninte mandiropaanthathilinnu
Virahadukhamaay kaathu nilkkunnu(sheethalamaam)
Language: Malayalam

ശീതളമാം വെണ്ണിലാവു ചിരിച്ചു പ്രേമ-
മാതളപ്പൂമണമൊഴുകും കാറ്റടിച്ചു
കുടിലില്‍ നിന്നും ഇടയബാലന്‍ മുരളി വായിച്ചു
വരിക സഖി നീ നിന്റെ വാതായനത്തിൽ
വരിക സഖി നീ നിന്റെ വാതായനത്തിൽ(ശീതളമാം)

രാത്രിമുല്ല പൂത്തു നിൽക്കും നിന്റെ വാടിയിൽ
രാഗമൂകനാം നിന്റെ കാമുകൻ നിൽ‌പ്പൂ (രാത്രിമുല്ല)
നിന്‍ സഖിമാരറിയാതെ കൈവളകൾ കിലുങ്ങാതെ
നിൻ കിളിവാതിൽ നീ തുറന്നാലും( ശീതളമാം)

കല്പനതൻ സരസ്സിലെ രാജമരാളം
സ്വപ്നമാകും പൂഞ്ചിറക് വീശി വീശി
മധുരദര്‍ശനേ നിന്റെ മന്ദിരോപാന്തത്തിലിന്നു
വിരഹദുഃഖമായി കാത്തു നിൽ‌ക്കുന്നു...(ശീതളമാം)
Movie/Album name: Arayannam
Artists