Shabarigireeshaa shreemanikantaa
Sharanam thaavaka charanam
Sharanam viliyumaay mala kayarumee
Agathikalkkabhayam neeye
Ayyappaa swaami ayyappaa
Ayyappaa sharanam ayyappaa
Mandalavrathavumaay irumudikkettumaay
Ambalanada thedi varumbol
Kallukalellaam ponnaakki - nee
Mullukalellaam malaraakki
Erumelippetta sharanam ponnayyappaa
Vaavaru swaami sharanam ponnayyappaa
Kallidum kunne sharanam ponnayyappaa
Karimala kettam sharanam ponnayyappaa
(shabarigireeshaa)
Nenchile thudi kotti neyyil ennazhal mukki
Karppoora manamettu varumbol
Abhishekangal kollenam - ee
Allalin bhaaram theerkkenam
Pambaasnaanam sharanam ponnayyappaa
Sharamkuthiyaare sharanam ponnayyappaa
Pathinettaam padiye sharanam ponnayyappaa
Makaravilakke sharanam ponnayyappaa
(shabarigireeshaa)
ശബരിഗിരീശാ ശ്രീമണികണ്ഠാ
ശരണം താവകചരണം
ശരണംവിളിയുമായ് മലകയറുമീ
അഗതികള്‍ക്കഭയം നീയേ
അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ
മണ്ഡലവൃതവുമായ് ഇരുമുടിക്കെട്ടുമായ്
അമ്പലനട തേടി വരുമ്പോള്‍
കല്ലുകളെല്ലാം പൊന്നാക്കി - നീ
മുള്ളുകളെല്ലാം മലരാക്കി
എരുമേലിപ്പേട്ട ശരണംപൊന്നയ്യപ്പാ
വാവരുസ്വാമി ശരണംപൊന്നയ്യപ്പാ
കല്ലിടുംകുന്നേ ശരണംപൊന്നയ്യപ്പാ
കരിമലകേറ്റം ശരണംപൊന്നയ്യപ്പാ
(ശബരിഗിരീശാ)
നെഞ്ചിലെ തുടികൊട്ടി നെയ്യിലെന്നഴല്‍മുക്കി
കര്‍പ്പൂരമണമേറ്റു വരുമ്പോള്‍
അഭിഷേകങ്ങള്‍ കൊള്ളേണം - ഈ
അല്ലലിന്‍ ഭാരം തീര്‍ക്കേണം
പമ്പാസ്നാനം ശരണംപൊന്നയ്യപ്പാ
ശരംകുത്തിയാലേ ശരണംപൊന്നയ്യപ്പാ
പതിനെട്ടാംപടിയേ ശരണംപൊന്നയ്യപ്പാ
മകരവിളക്കേ ശരണംപൊന്നയ്യപ്പാ
(ശബരിഗിരീശാ)
Movie/Album name: Sree Ayyappanum Vaavarum
Artists