Manimukile Kaarmukile

2024
Lyrics
Language: Malayalam

മണിമുകിലേ കാർമുകിലേ
നീഹാരം ചൂടുകയോ
പതിവായി പലനാളുളളം
തഞ്ചണതാരിവളോ..
നീയെൻ വിരിമാറിൽ
ചേരും നിഴലായോ
ചായും വയലോരം
നെഞ്ചാകെ ഉന്മാദം
കാണാനദിയോരം
മായാമിഴിയോരം
ചൊല്ലും സ്വകാര്യം
ഇനി നീയെൻ സ്വന്തമായിടേണം..

മിന്നണതല്ലേ നീ
വെള്ളാരം കല്ലാണേ
കണ്ണിമ ചിമ്മാതെ
കനവോരംചായാമോ..
കൊഞ്ചണതെന്തേ നീ
മോഹിക്കണതെന്താണ്
പ്രണയത്തിൻ ശ്രീരാഗം
കാതോരം ചൊല്ലാമോ..

അനുരാഗച്ചില്ല ചിരിച്ചു
പൂവാക തളിർത്തു..
ഉയിരും പുലരൊളിയായ്
നിന്നെ ചിരകാലം ചേർത്തു.
ആരോരും അറിയാതെ
കാതങ്ങൾ മൊഴിയാതെ
കാലങ്ങൾ തീരാതെ
തീരങ്ങൾ തഴുകാതെ..
പുലരൊളി പുതുനിറമേകി
വരമായ് പെയ്തു നാം
കവിതകളാമെൻ ഉള്ളം
മഞ്ചിമ തൂവുകയായ്
നീയാം കിനാവിൽ
ഇതളറിയും ശലഭംപോൽ
മകരന്ദം തേടും
ഹേമന്ദം പൂചൂടും..

മിന്നണതല്ലേ നീ
വെള്ളാരം കല്ലാണേ
കണ്ണിമ ചിമ്മാതെ
കനവോരംചായാമോ..
കൊഞ്ചണതെന്തേ നീ
മോഹിക്കണതെന്താണ്
പ്രണയത്തിൻ ശ്രീരാഗം
കാതോരം ചൊല്ലാമോ..
Movie/Album name: Kattappadathe Manthrikan
Artists