Kumbidunnorude

2013
Lyrics
Language: Malayalam

കൃഷ്ണാ... കൃഷ്ണാ...

കുമ്പിടുന്നോരുടെ കൂടെ എത്തും
അമ്പലപ്പുഴ ശ്രീകൃഷ്ണ
തൃപ്പണിമേല്‍ വച്ചു തൊഴാം ഞാന്‍
തീരാത്ത തീരാത്ത സങ്കടങ്ങള്‍
(കുമ്പിടുന്നോരുടെ )
തിരിച്ചെടുക്കൂ അവ തിരിച്ചെടുക്കൂ
നിന്‍ കരുണാമൃതമെനിക്കു തരൂ
(തിരിച്ചെടുക്കൂ )
(കുമ്പിടുന്നോരുടെ )

കൃഷ്ണാ... ശ്രീകൃഷ്ണാ...

സാഗരത്തിരകള്‍ തന്നാവു് നല്‍കും
സഹശ്രനാമങ്ങള്‍ ജപിക്കാം
പിറവി തൊട്ടിതു വരെ പാലിക്കും ഭക്തിയുടെ
ഹരിചന്ദനച്ചാര്‍ത്തല്ലാതെ
അങ്ങേയ്ക്കു് നല്‍കുവാന്‍ എന്റെ കയ്യില്‍
അവില്‍പ്പൊതി തരി പോലുമില്ല
മാപ്പു് മാപ്പു് മാപ്പു്
മായാമാധവാ മാപ്പു്
(മാപ്പു് )
സുകൃതമീ ജന്മം സുകൃതം
നിന്റെ തിരുദര്‍ശനത്തിന്റെ നിമിഷം
(സുകൃതമീ ജന്മം )
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
കൃഷ്ണാ... കൃഷ്ണാ...

വിധിയുടെ കൈകളില്‍ പിടയുമ്പോളെന്‍
നിധിയെ തിരിച്ചെടുത്തെനിക്കു് തരൂ
കണ്ണനാമുണ്ണിക്കു് ഉണ്ണുവാന്‍ പ്രാര്‍ത്ഥന
വെണ്ണയും കീര്‍ത്തനവുമല്ലാതെ
തിരുമുടിയില്‍ ചാര്‍ത്തി അലങ്കരിക്കാനൊരു
മയില്‍പ്പീലി പോലുമില്ലല്ലോ
നന്ദി നന്ദി നന്ദി
എന്റെ നവനീതകൃഷ്ണാ നന്ദി
(നന്ദി )
(കുമ്പിടുന്നോരുടെ )
Movie/Album name: Njaan Anaswaran
Artists