യാത്ര പോലുമോതിടാതെ നീയിറങ്ങിയോ പൂക്കൾ നെയ്ത പട്ടു മൂടി നീയുറങ്ങിയോ മറയുന്നുവോ നറു പുഞ്ചിരി നാളെ നീ ഉണരുമെൻ നീറുമോർമ്മകളിൽ
കണ്ണുകളിൽ പൂത്തു നിൽക്കും നിന്റെ പ്രതീക്ഷകളെ ഈ വഴിയേ വീശിയെത്തും തീ മണൽ കാറ്റണച്ചു എന്റെ ചുണ്ടിലുറക്കു പാട്ടുകളില്ലയെന്നാലും ഏതു പാട്ടിനു കാതുനൽകിയുറങ്ങി നീ മൂകം ഇനി നാളെ നീ ഉണരുമെൻ നീറുമോർമ്മകളിൽ
കണ്ണു നീരുവീണുവീണു മണ്ണ് പോളിയോ ദൂരെ താരമായി നിന്ന് നീ വിതുമ്പിയോ മറയുന്നുവോ നറു പുഞ്ചിരീ നാളെ നീ ഉണരുമെൻ നീറുമോർമ്മകളിൽ