സൗരമയൂഖം സ്വര്‍ണ്ണം പൂശിയ സ്വരമണ്ഡലമീ ഭൂമി ഇവിടെ മനുഷ്യനു കരമൊഴിവായൊരു തീറാധാരം നല്‍കീ അനുഭവം - അനുഭവം - അനുഭവം (സൗരമയൂഖം)
ക്ഷണഭംഗുരമാം ജീവിതമെന്നും ഞാണിന്മേല്‍ക്കളി മാത്രം ബന്ധങ്ങള്‍തന്‍ ബന്ധനമനുഭവ ബന്ധുരമാക്കുമ്പോള്‍ അതിനെ സുന്ദരമാക്കുമ്പോള്‍ ഈ ഇരുളില്‍ തടയും ഇടയന്മാരില്‍ മെഴുകുതിരിക്കതിര്‍ ചൊരിയൂ ആകാശദീപങ്ങളേ..(സൗരമയൂഖം)
സ്മൃതിമണ്ഡപമാം ജീവിതമെന്നും മായാജാലം മാത്രം സ്നേഹം കൊണ്ടൊരു മാസ്മരവലയം ഭാസുരമാക്കുമ്പോള്‍ അതിനെ പാവനമാക്കുമ്പോള്‍ ഈ മരുഭൂമിയിലെ സഞ്ചാരികളില്‍ തിരുഹൃദയക്കതിര്‍ ചൊരിയൂ ആകാശദീപങ്ങളേ...(സൗരമയൂഖം)