Indraneelaambaram

1976
Lyrics
Language: English

Indraneelaambaramannuminnum ninnilumennilum alayadichu...
Annu nin kannile swapnamaayi...innennil ormathan gaanamaayi....
Indraneelaambaramannuminnum ninnilumennilum alayadichu...

Chumbichunarthiya swarnnaadharangalil punchiriyaay ninnu ponparaagam....
Aa paraagathin padmaraagadyuthi aaraadinilkayaaninnumennil....
Aayiram thaarakal tholkum mattil en chundil innumaa daahamoorum...
Nin chundilaa padmaraagamundo........

Indraneelaambaramannuminnum ninnilumennilum alayadichu...

Paadiyunarthiya praanante veenayil paalthirayaay thoovi premagaanam....
Aa raagaveechithan ponnanubhoothikal alarittu nilkkayaaninnumennil...
Aayiram kaavyangal thokum mattil en nenchil innumaa bhaavamoorum...
Nin nenchil innumaa gaanamundo......

Indraneelaambaramannuminnum ninnilumennilum alayadichu...
Language: Malayalam

ഇന്ദ്രനീലാംബരമന്നുമിന്നും
നിന്നിലുമെന്നിലും അലയടിച്ചു
അന്നു നിന്‍ കണ്ണിലെ സ്വപ്നമായീ
ഇന്നെന്നില്‍ ഓര്‍മതന്‍ ഗാനമായീ

ചുംബിച്ചുണര്‍ത്തിയ സ്വര്‍ണ്ണാധരങ്ങളില്‍
പുഞ്ചിരിയായ് നിന്നൂ പൊന്‍പരാഗം
ആ പരാഗത്തിന്‍ പത്മരാഗദ്യുതി
ആറാടിനില്‍ക്കയാണിന്നുമെന്നില്‍
ആയിരം താരകള്‍ തോല്‍ക്കും മട്ടില്‍
എന്‍ ചുണ്ടിലിന്നുമാ ദാഹമൂറും
നിന്‍ ചുണ്ടിലാപദ്മരാഗമുണ്ടോ?
(ഇന്ദ്രനീലാംബരം...)

പാടിയുണര്‍ത്തിയ പ്രാണന്റെ വീണയില്‍
പാല്‍ തിരയായ് തൂവി പ്രേമഗാനം
ആ രാഗവീചിതന്‍ പൊന്നനുഭൂതികള്‍
അലരിട്ടു നില്‍ക്കയാണെന്നുമെന്നില്‍
ആയിരം കാവ്യങ്ങള്‍ തോല്‍ക്കും മട്ടില്‍
എന്‍ നെഞ്ചിലിന്നുമാ ഭാവമൂറും
നിന്‍ നെഞ്ചിലിന്നുമാ ഗാനമുണ്ടോ?
(ഇന്ദ്രനീലാംബരം...)
Movie/Album name: Paalkkadal
Artists