ഇടയൻ നീയെന്റെ എതിരേ നിന്നെന്നാൽ അരിയും വാളാലെ ദാവീദേ നിന്റെ തലയും കൊയ്തങ്ങ് എറിയും ഞാൻ ദൂരെ പറവക്കൂട്ടങ്ങൾ ഭക്ഷിക്കും കവചം കാൽച്ചട്ട അണിയും നീ ദൈവവചനം കേട്ടില്ലേ ഗോലിയാത്തേ നിത്യവചനമാണെന്റെ പരിച നീ വന്നാൽ ഉടനെ യഹോവ ശിക്ഷിക്കും നിത്യവചനമാണെന്റെ പരിച നീ വന്നാൽ ഉടനെ യഹോവ ശിക്ഷിക്കും
സ്നേഹപിതാവിനെ വിളിച്ചുണർത്തും സ്വർഗ്ഗപിതാവിനെ അറിയുവാനായ് കൂടൊന്നണയുക സോദരാ ദൈവത്തോടിനി മത്സരം വേണ്ടവൻ ലോകത്തിൻ രക്ഷകൻ നിത്യ യഹോവ എന്നും തുണയരുളുന്നവൻ
യൂദയോർക്കെല്ലാം ശാന്തി കൈവരാൻ വാളെടുത്തവൻ വാളാലേ ഈ പിച്ചള കൂമ്പ് കുത്തി ഞാൻ നിന്നെ തച്ചുടയ്ക്കുമെൻ ദാവീദേ സിംഹക്കൂട്ടത്തിൽ കൊന്നോൻ ഞാൻ നിന്റെ കഥ കഴിക്കും ഫെലിസ്ത്യാനേ ഇന്നു നീയും നിന്നുടെ ദൈവവും എന്റെ വമ്പറിഞ്ഞീടും കുഞ്ഞാടേ ഇന്നു നീയും നിന്നുടെ ദൈവവും എന്റെ വമ്പറിഞ്ഞീടും കുഞ്ഞാടേ