Sada nin

1996
Lyrics
Language: Malayalam

സദാ നിന്‍ മൃദുഹാസം പകരുന്നു സോമരസം
രജനി നിന്‍ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
അനുരാഗവിലാസചാരുതയായു്
പ്രിയമാദകമോഹിനിയായു്
രതിദേവത നീയുണരുമ്പോള്‍
രജനി നിന്‍ മിഴിയോരം വിടരുന്നു ചന്ദ്രമുഖം (2)

മലര്‍ശ്ശരനുണരും നീയൊന്നു ചിരിച്ചാല്‍
ഏകാന്തയാമങ്ങള്‍ രാഗിലമാകും
(മലര്‍ശ്ശരനുണരും )
തങ്കക്കൈവിരലൊന്നു തഴുകിയാ -
ലാമ്പല്‍പ്പൂവുകള്‍ തൊഴുതുണര്‍ന്നു പോം
സ്വര്‍ണ്ണക്കാല്‍ത്തളമേളമേകിയാല്‍
മദകരനര്‍ത്തനമാടുമാശകള്‍
നുരകള്‍ചിന്നും ചഷകം നിറയും
നിന്നിലൊരായിരമഴകായു് ഞാനലിയും

രജനി നിന്‍ മിഴിയോരം വിടരുന്നു ചന്ദ്രമുഖം (2)

പാഴു്മുള പോലും ബാന്‍സുരിയാകും
അന്നെന്റെ പാഴു്ക്കുടില്‍ താജു്മഹളാകും
(പാഴു്മുള )
ചിത്രമനോഹരരംഗഭൂമിയില്‍
ചാമരമേന്തിയ തോഴിമാരുമായു്
ചക്രവര്‍ത്തിയാം നിന്നെയെന്നുമെന്‍
മണിയറയില്‍ ഞാന്‍ തടവിലാക്കിടും
വാരിപ്പുണരും മധുരം ചൊരിയും
ചുംബനലഹരിയില്‍ വീണുമയങ്ങും ഞാന്‍

(പു) (സദാ നിന്‍ )
Movie/Album name: Sulthaan Hyderali
Artists