Manassinte Maine

1998
Lyrics
Language: Malayalam

മനസ്സിന്റെ മൈനേ നീ മഞ്ചലേറി വാ
പറന്നെന്റെ ആശാനികുഞ്ജത്തിൽ വാ
കുളിരുള്ള രാവല്ലേ ചിറകിന്റെ ചൂടില്ലേ
മലരമ്പു കൊണ്ടുണർന്നു പോയീ ഞാൻ
ഇതുവരെ ഇണകളിലെഴുതിയ പുതു-
ലഹരികളിവരുടെ കനവിൻ നിഴലിൽ
(മനസ്സിന്റെ...)

കുളിരോലപ്പന്തലിട്ടൊരു കായലോരവും
വയൽപ്പാട്ടു നൽകിടുന്നൊരു പ്രേമശീലും
കളകളങ്ങളിൽ ഒഴുകുമോടവും
വളകിലുക്കി നീ അരികിലുള്ളതും
അനുരാഗം നിറയാനായ് നീ വാ വാ
(മനസ്സിന്റെ...)

കളിവാക്കും ചൊല്ലിയെന്നുടെ കൂട്ടുകാരനും
കിളിക്കൊഞ്ചൽ പോലെ നിന്നുടെ പ്രേമദൂതും
മൃദുലമായ് വരും പവനസ്നേഹവും
മൃദുവിരൽ തൊടും രോമഹർഷവും
ഇവയെന്നും പകരാനായ് നീ വാ വാ
(മനസ്സിന്റെ...)
Movie/Album name: Achaammakkuttiyude Achaayan
Artists