ഒരു തുള്ളി തേൻ തരുമോ മാതളപ്പൂവേ ഓടിവന്ന ശലഭം ഞാൻ ഓടിവന്ന ശലഭം ഞാൻ മാരന്റെ കോവിലിലെ പൂജയ്‌ക്കായ് നുള്ളിയെന്നെ മനസ്സിലെ പുഷ്പം ഞാൻ മനസ്സിലെ പുഷ്പം ഞാൻ ഒരു തുള്ളി തേൻ തരുമോ മാതളപ്പൂവേ ഓടിവന്ന ശലഭം ഞാൻ ഓടിവന്ന ശലഭം ഞാൻ
ആരുമാരും അറിയാതെൻ മാനസം തുറന്നു ആത്മാവിൽ കുളിരായ് നിന്നു നീ (ആരുമാരും...) ആനന്ദസാഗരത്തിൽ നീരാടി വന്നു നീ ആശകൾക്കു പൊൻനിറം തന്നു നീ (ഒരു തുള്ളി തേൻ...)
ഏകാന്തജീവിതത്തിൽ എങ്ങുനിന്നോ വന്നുനീ എന്നുള്ളിൽ കൂടുവിട്ടിരുന്നു നീ (ഏകാന്തജീവിതത്തിൽ...) വാസന്തപരിമളമായ് കാറ്റിൽ നീന്തിവന്നു നീ പ്രേമമെന്ന തേൻകുടം തന്നുനീ (ഒരു തുള്ളി തേൻ...) ലലലാലാ...ലാലാലാ...