Kombukuzhal

1995
Lyrics
Language: Malayalam

ചിണ്ടൻ ഗണപതി മടലെട് തൊടലെട്
തണ്ടൻ ഗണപതി തടിയെട് വടിയെട്
കൊമ്പുകുഴൽ മേളം പമ്പകൊട്ടു താളം
തമ്പുരാൻ കുന്നടിമുടി എളകി എരച്ചെണീറ്റ്
വാരിക്കുഴിക്കരയ്‌ക്കെത്തുന്നേലെ ഹൈലസാ
തെറ്റുകൊമ്പൻ വീണേ ഒറ്റപ്പെട്ടതാണേ
വക്കുവടം കുരുക്കിട്ടു മുട്ടിതട്ടിക്കേറ്റാനെത്തും
പ്രായിക്കരപ്പാപ്പാനിപ്പം കുഴിയിടിയ്ക്കും
തൃത്തുടി ചെണ്ട ഇടയ്ക്ക പെരുമ്പറ
തകിലടി പുകിലൊടു തിമില കൊരവമൊഴി

മോഹം പൊതവയ്ക്കും ഇടനെഞ്ചിൻ ആഴത്തിൽ
വീഴും കനവാകും കുഴിയാനക്കുഞ്ഞുങ്ങൾ
പതം വരുത്തുവാൻ സ്വന്തം ജന്മം പോലും പാപ്പാനാകും
ഹേ... കാരവടി നീട്ടിത്തല്ലും ഇടത്തിയാനേ
ചങ്ങലകൾ പൂട്ടിച്ചൊല്ലും വലത്തിയാനേ
നിരതെറ്റ് കൊമ്പനടിതെറ്റിവീണ കരളുള്ള കൂട്ടുകാരേ
പുലരിത്തിടമ്പനെഴുന്നെള്ളിടുന്ന പെരുവഴിയേ വാ പൂഹേയ്...

വെട്ടം നടവയ്ക്കും മുകിൽവെള്ളാനക്കൂടിൽ
ചുറ്റും ഇടതട്ടും വെയിൽ താപ്പാനച്ചൂരിൽ
ആന കേറാ മാമലയിൽ ആള് കാണാ പൂമലയിൽ
എട്ടുനിലയഴകു കുരുത്തേ കൊടവിരിഞ്ഞേ
പത്തുപറ മുറിവുപൊരുത്തീടെല ചൊരന്നേ
പകലിന്റെ നെഞ്ചിലിടിമിന്നലേറ്റ മുറിവാറ്റി മക്കളേ വാ
പരലുപ്പും ഇത്തിരി പനംകുരുപ്പുമിനിയിതിലേ താ പൂഹേയ്...
Movie/Album name: Praayikkara Paapaan
Artists