Aaraanu kandoyen Aaromal puthumaarane Maanasahaarane Aanandappoykayil Chaanchaadikkaliyaadunna Thaamarathaarine Ennu varunnavan ennu varunnavan Ellaarum kaliyaakkanu Engane nine kaanaathini njaan Naattaaril thala kaattanu Karale nine kaanaathe Kannukal random thoraathe Karayilerinjoru meen pole Kazhiyunnithu njaan azhal theeraathe
Language: Malayalam
കള്ളനൊരുത്തൻ വന്നല്ലൊ കണ്ണുംകാട്ടി നടന്നല്ലൊ പുഹിലു പറഞ്ഞു പറഞ്ഞവനൊടുവിൽ കരളും കൊണ്ടു കടന്നല്ലൊ പുത്തരി കല്ലു കടിച്ചല്ലൊ പുത്തിയെനിയ്ക്കു പിഴച്ചല്ലൊ പുതുമണവാളനെ നോക്കിയിരുന്നെൻ പൊന്നേ കണ്ണു കഴച്ചല്ലൊ തഞ്ചം നോക്കി നടന്നവനെന്നൊടു കൊഞ്ചിക്കൊഞ്ചിക്കൂടവേ നെഞ്ചമലിഞ്ഞു വഞ്ചന ചിന്തിയ പഞ്ചാരച്ചിരി കാണവേ നാളെ വരാമെന്നോതിയ പുള്ളിയെ നാളിതുവരെയും കണ്ടില്ല നാടും കാടും തേടി ഞാൻ കരയും കടലും തേടി ഞാൻ
-കള്ളനൊരുത്തൻ
ആരാനും കണ്ടോയെൻ ആരോമൽ പുതുമാരനെ മാനസഹാരനെ ആനന്ദപ്പൊയ്കയിൽ ചാഞ്ചാടിക്കളിയാടുന്ന താമരത്താരിനെ എന്നുവരുന്നവൻ എന്നുവരുന്നവൻ എല്ലാരും കളിയാക്കണ് എങ്ങനെ നിന്നെക്കാണാതിനി ഞാൻ നാട്ടാരിൽ തല കാട്ടണ് കരളെ നിന്നെക്കാണാതെ കണ്ണുകൾ രണ്ടും തോരാതെ കരയിലെറിഞ്ഞൊരു മീൻ പോലെ കഴിയുന്നിതു ഞാനഴൽ തീരാതെ