Oru Vazhi Cholken

1963
Lyrics
Language: English

Oru vazhi cholken ullam kuliraan
Omanakkaarvarnnaa - kannaa
Omanakkaarvarnnaa
Urukidumennil kaniyaaniniyyum
Thaamasamenthithu kannaa (oru vazhi)

Kanden oru naal nin thiru mukhavum
Kaarmukil niramaam thiru meyyum
Maanasa maalika anne nin thiru
Maaril chaarthiyathalle njaan (oru vazhi)

Veroru kaanthanenikkilla
Veroru daivamenikkilla
Vegam ezhunnalluka devaa
En vili kelkkaan veraarumilla (oru vazhi)
Language: Malayalam

ഒരു വഴി ചൊല്‍കെന്‍ ഉള്ളം കുളിരാന്‍
ഓമനക്കാര്‍വര്‍ണ്ണാ - കണ്ണാ
ഓമനക്കാര്‍വര്‍ണ്ണാ
ഉരുകിടുമെന്നില്‍ കനിയാനിനിയും
താമസമെന്തിത് കണ്ണാ (ഒരു വഴി)

കണ്ടേന്‍ ഒരു നാള്‍ നിന്‍ തിരു മുഖവും
കാര്‍മുകില്‍ നിറമാം തിരു മെയ്യും
മാനസ മാളിക അന്നേ നിന്‍ തിരു
മാറില്‍ ചാര്‍ത്തിയതല്ലേ ഞാന്‍ (ഒരു വഴി)

വേറൊരു കാന്തന്‍ എനിക്കില്ല
വേറൊരു ദൈവം എനിക്കില്ല
വേഗം എഴുന്നള്ളുക ദേവാ
എന്‍ വിളി കേള്‍ക്കാന്‍ വേറാരുമില്ല (ഒരു വഴി)
Movie/Album name: Sathyabhaama
Artists