Oru Sukha Lahariyil Mungi Varunna

1989
Lyrics
Language: English

Oru sukha lahariyil mungivarunnoru
Rajanee shalabham njan
Ee nishayude vanikal thazhuki varum
Rithu kanya njaan
Etho madhura naadam en sirakal nukarumbol
Oru sukha......

Karalinnithalil amritham pakarnnu
Kanavil ninavil nirayunnavane
Nee karuthunna sammaanathinenthini
Njaan pakaram nalkaan?
Etho haritha dweepil en mizhikal alayumpol

Uyiril kulirin alakal aruli
Arikil arikil anayunnavane
Neepakarunna samgeethathinenthini
Njaan pakaram nalkaan
Etho pulakamaalyam en hridayamaniyumpol
Language: Malayalam

ഒരു സുഖലഹരിയില്‍ മുങ്ങിവരുന്നൊരു
രജനീ ശലഭം ഞാന്‍
ഈ നിശയുടെ വനികള്‍ തഴുകിവരും
ഋതു കന്യ ഞാന്‍
ഏതോ മധുരനാദം എന്‍ സിരകള്‍ നുകരുമ്പോള്‍
ഒരു സുഖ............

കരളിന്നിതളില്‍ അമൃതം പകര്‍ന്നു
കനവില്‍ നിനവില്‍ നിറയുന്നവനേ
നീ കരുതുന്ന സമ്മാനത്തിനെന്തിനി ഞാന്‍
പകരം നല്‍കാന്‍!
ഏതോ ഹരിത ദ്വീപില്‍ എന്‍ മിഴികള്‍ അലയുമ്പോള്‍

ഉയിരില്‍ കുളിരിന്‍ അലകള്‍ അരുളി
അരികില്‍ അരികില്‍ അണയുന്നവനേ
നീ പകരുന്ന സംഗീതത്തിനെന്തിനി ഞാന്‍ പകരം നല്‍കാന്‍
ഏതോ പുളകമാല്യം എന്‍ ഹൃദയമണിയുമ്പോള്‍
Movie/Album name: Lillyppookkal Chuvannappol
Artists