Nidra Veenudayum Raavil

1988
Lyrics
Language: English

Nidraveenudayum raavil en
Mizhikal nirayum raavil
Nishaagandhipole paadu
Oru swaagathageetham maathram

Vidaparayaan vithumbum
Raavinnenikkekaan
Theerkkanamenikkomalaale
Oru charamageetham maathram

Thalirkkaatha chillakalil
Cherumottukal viriyaan
Kuliraarnna cherukaatte nee
Tharumo thudam thelineer

Ninamaarnna chirakumaay
Pakalon pirakkumpol
Theerthirikkum omalaale
Oru chithayenikkaay maathram
Language: Malayalam

നിദ്ര വീണുടയും രാവില്‍, എന്‍
മിഴികള്‍ നിറയും രാവില്‍
നിശാഗന്ധിപോലെ പാടൂ
ഒരു സാന്ത്വനഗീതം മാത്രം!
(നിദ്ര...)

വിടപറയാന്‍ വിതുമ്പും
രാവിന്നെനിക്കേകാന്‍
തീര്‍ക്കണമെനിക്കോമലാളേ
ഒരു ചരമഗീതം മാത്രം!
(നിദ്ര...)

തളിര്‍ക്കാത്ത ചില്ലകളില്‍
ചെറുമൊട്ടുകള്‍ വിരിയാന്‍
കുളിരാര്‍ന്ന ചെറുകാറ്റേ നീ
തരുമോ തുടം തെളിനീര്‍?
(നിദ്ര...)

നിണമാര്‍ന്ന ചിറകുമായി
പകലോന്‍ പിറക്കുമ്പോള്‍
തീര്‍ത്തിരിക്കും ഓമലാളേ
ഒരു ചിതയെനിക്കായ് മാത്രം!
(നിദ്ര...)
Movie/Album name: Maamalakalkkappurath
Artists