അരമനവാഴും തിരുമനസ്സോരോ കളരിയിലൂടെ പാഠം നേടി പുതിയൊരു നാടിന്‍ അധിപതിയായൊരു നേരം പടയണിയോടും പൊന്നോടും മുത്തോടും പൊരുളോടും കനകകിരീടം കയ്യാളും കാലം കൊടിയടയാളം കണ്ടും കേട്ടും കപ്പം കൊണ്ടും മുന്നില്‍ അടിമകിടന്നു സാമന്തന്മാർ ജയഘോഷം കാഹളം ഉല്ലാസാരവം തേരില്‍ പൊന്‍തേരില്‍ യുവരാജാധിരാജനകമ്പടി ജാലം
അടവുകളെല്ലാം പകിടകളാക്കി കളിതുടരുമ്പോള്‍ സ്വര്‍ണ്ണത്തൂവല്‍ വിജയകിരീടം പലകുറിയണിയുന്നേരം മധുരവസന്തം ആമന്ദം ആനന്ദം മകരന്ദം മനസ്സിനൊരിമ്പം നേടുന്ന കാലം തൊട്ടതുമുഴുവൻ പൊന്നും മിന്നും തങ്കപ്പവിഴപ്പട്ടും കല്പന കല്ലും കനിയാക്കുമ്പോൾ എഴുന്നള്ളുന്നായിരം ഭേരീയാരവം ഉള്ളിൽ എന്നെന്നും മുടിചൂടാപെരുമാളിനു മാനുഷഭാവം