Thinkale

1962
Lyrics
Language: English

Thinkale poonthinkale
Veluvelungane veluvelungane
Minnidenam vellithaampaalam
Athil thulasi vettila kaliyadaykkayum
Cherthorukkenam

Kanakathaarakakkaattil karayaampoo nullanam
Malayamaaruthan nalkum elathari cherkkanam
Kizhakku dikkile maalikayile maaranonnu murukkanam
Kuzhakkudikkum neramavanu chundukal chumakkanam

Pularithirakalaale poomaala korkkanam
Poonkuyilukal neele pullaankuzhaloothanam
Chanthamerum anthimulla chandanathiri koluthanam
Vanalathakal vala kilukki vishari veeshi nilkkanam
Language: Malayalam

തിങ്കളേ പൂന്തിങ്കളേ
വെളുവെളുങ്ങനെ
വെളു വെളുങ്ങനെ
മിന്നിടേണം വെള്ളിത്താമ്പാളം
അതിൽ തുളസി വെറ്റില
കളിയടയ്ക്കയും ചേർത്തൊരുക്കേണം (തിങ്കളേ...)

കനകത്താരകക്കാട്ടിൽ
കരയാമ്പൂ നുള്ളണം
മലയമാരുതൻ നൽകും
ഏലത്തരി ചേർക്കണം
കിഴക്കു ദിക്കിലെ മാളികയിലെ
മാരനൊന്നു മുറുക്കണം
കിഴക്കുദിക്കും നേരമവനു
ചുണ്ടുകൾ ചുമക്കണം (തിങ്കളേ...)

പുലരിത്തിരകളാലേ
പൂമാല കോർക്കണം
പൂങ്കുയിലുകൾ നീളേ പുല്ലാങ്കുഴലൂതണം
ചന്തമേറും അന്തിമുല്ല
ചന്ദനത്തിരി കൊളുത്തണം
വനലതകൾ വള കിലുക്കി
വിശറി വീശി നിൽക്കണം (തിങ്കളേ...)
Movie/Album name: Swargaraajyam
Artists