Niramezhuthum

2014
Lyrics
Language: English

Niramezhuthum pole ullaake...
Nin chirimazhakal pozhiyum neram
Kannoram kaanaan innaaro
Vinnolam moham paaki neeyo...
Chenthaamarayaay ennil vidarumpozhum
Aliyunnu thaane neeyaarenne...
En pranayam konchum nenchoram
Niramezhuthum pole ullaake...
Nin chirimazhakal pozhiyum neram...

Poonkuyilaay en kaathil moolumpol
Madhuraagam sirayil melle cherunnu...
Kadalolam kothiyundennazhake nin
Thirayennil thazhukaanennum theerathil...
Mohakkarayil oru nirathoniyaay
Nizhale thuzhayaay innu vannille nee...
Sandhya pookkunnu raagamerunnu neeyarinjillayo...

Ini varumo kaattenne thazhukaanaay
Idanenchil thudiyaay veendum paadaanaay...
Shruthi meettaam thamburuvaay innarike
Muralikayil layamaayinnum paaduu nee...
Chaattalmazhayil thullum mozhimuthumaay
Kavithe madhuvaay innu peyyille nee...
Meghamozhiyunnu...chilla pookkunnu...
Ennil aliyillayo...
Niramezhuthum pole ullaake...
Nin chirimazhakal pozhiyum neram...
Language: Malayalam

നിറമെഴുതും പോലെ ഉള്ളാകേ....
നിൻ ചിരിമഴകൾ പൊഴിയും നേരം
കണ്ണോരം കാണാൻ ഇന്നാരോ
വിണ്ണോളം മോഹം പാകി നീയോ...
ചെന്താമരയായ് എന്നിൽ വിടരുമ്പോഴും
അലിയുന്നു താനേ നീയാരെന്നേ...
എൻ പ്രണയം കൊഞ്ചും നെഞ്ചോരം
നിറമെഴുതും പോലെ ഉള്ളാകേ....
നിൻ ചിരിമഴകൾ പൊഴിയും നേരം...

പൂങ്കുയിലായ് എൻ കാതിൽ മൂളുമ്പോൾ
മധുരാഗം സിരയിൽ മെല്ലെ ചേരുന്നു...
കടലോളം കൊതിയുണ്ടെന്നഴകേ നിൻ
തിരയെന്നിൽ തഴുകാനെന്നും തീരത്തിൽ..
മോഹക്കരയിൽ ഒരു നിറതോണിയായ്
നിഴലേ തുഴയായ് ഇന്നു വന്നില്ലേ നീ...
സന്ധ്യ പൂക്കുന്നു രാഗമേറുന്നു നീയറിഞ്ഞില്ലയോ....

ഇനിവരുമോ കാറ്റെന്നെ തഴുകാനായ്
ഇടനെഞ്ചിൽ തുടിയായ് വീണ്ടും പാടാനായ്...
ശ്രുതിമീട്ടാം തംബുരുവായ് ഇന്നരികെ
മുരളികയിൽ ലയമായിന്നും പാടൂ നീ...
ചാറ്റൽമഴയിൽ തുള്ളും മൊഴിമുത്തുമായ്
കവിതേ മധുവായ് ഇന്നു് പെയ്യില്ലേ നീ...
മേഘമൊഴിയുന്നു...ചില്ലപൂക്കുന്നു....
എന്നിൽ അലിയില്ലയോ.....
നിറമെഴുതും പോലെ ഉള്ളാകേ....
നിൻ ചിരിമഴകൾ പൊഴിയും നേരം...
Movie/Album name: Kurutham Kettavan
Artists