Kattakkattakkayarittu

1975
Lyrics
Language: English

Kachakkachakkayarittu
Kayaraal madakkittu
Kalyaanacherukkane konduvannu
Kaazhcha kondu vannu penninu
Kaanan konduvannu
Kalyaanacherukkane konduvannu

Anjanakkannulla manavaatti munnil
Konchikkonchikkuzhayumpol
Arayannathin nadanadathi
Aniyichu kondu vannu
Aashichu konduvannu
Kachakkacha....

Chaampakal pootha marathanalil peyyum
Channam pinnam poomazhayil
Nizhalukal neerthiya mandapathil
Vadhuvine pidichiruthi
Vaaykkurava swaram parathi
Kalyaanacherukkane...

Udyaana mainakal kuzhal vilichu
Ushaakiranangal chirichorinju
Minnukettaan vanna muracherukkan
Ponnin kinaaval minnuketti
Kanmunathellaal maala chaarthi
Language: Malayalam

കച്ചക്കച്ചക്കയറിട്ടു കയറാല്‍ മടക്കിട്ടു
കല്യാണച്ചെറുക്കനെ കൊണ്ടുവന്നു
കാഴ്ചകൊണ്ടുവന്നു പെണ്ണിനു കാണാന്‍ കൊണ്ടുവന്നു
കല്യാണച്ചെറുക്കനെ കൊണ്ടുവന്നു

അഞ്ജനക്കണ്ണുള്ള മണവാട്ടി മുന്നില്‍
കൊഞ്ചിക്കൊഞ്ചിക്കുഴയുമ്പോള്‍
അരയന്നത്തിന്‍ നടനടത്തി
അണിയിച്ചു കൊണ്ടുവന്നു ആശിച്ചു കൊണ്ടുവന്നു
കച്ചക്കച്ച..........

ചാമ്പകള്‍ പൂത്ത മരത്തണലില്‍ പെയ്യും
ചന്നം പിന്നം പൂമഴയില്‍
നിഴലുകള്‍ നീര്‍ത്തിയ മണ്ഡപത്തില്‍
വധുവിനെ പിടിച്ചിരുത്തി
വായ്ക്കുരവ സ്വരം പരത്തി
കല്യാണച്ചെറുക്കനെ ............

ഉദ്യാനമൈനകള്‍ കുഴല്‍ വിളിച്ചു
ഉഷാകിരണങ്ങള്‍ ചിരിചൊരിഞ്ഞു
മിന്നുകെട്ടാന്‍ വന്ന മുറച്ചെറുക്കന്‍
പൊന്നിന്‍ കിനാവാല്‍ മിന്നുകെട്ടി
കണ്മുനത്തെല്ലാല്‍ മാലചാര്‍ത്തി
കച്ചക്കച്ച......
Movie/Album name: Mattoru Seetha
Artists