ഒരു കോടി ചന്ദ്രനുദിക്കും ഒന്നീ വിരലുകൾ തൊട്ടാൽ..(2) കടമിഴിമുന ഒന്നു തുടിച്ചാൽ ഇന്ദ്രസദസ്സിവിടം... കടമിഴിമുന ഒന്നു തുടിച്ചാൽ ഇന്ദ്രസദസ്സിവിടം... (ഒരു കോടി....)
വാത്സ്യായനമുനി എൻ മുന്നിൽ വത്സലശിഷ്യൻ മാത്രം..(2) വാസവദത്തകൾ ഇവൾക്കു മുന്നിൽ വാസനയില്ലാ പൂക്കൾ... വാസവദത്തകൾ ഇവൾക്കു മുന്നിൽ വാസനയില്ലാ പൂക്കൾ...
പണ്ടു പാൽക്കടൽ കടഞ്ഞതിവളുടെ പവിഴച്ചുണ്ടിനു വേണ്ടി...(2) ഇവളുടെ മാദക ഗന്ധം നുകരാൻ ദേവാസുര യുദ്ധം.... ഇവളുടെ മാദക ഗന്ധം നുകരാൻ ദേവാസുര യുദ്ധം.... (ഒരു കോടി....)