Swaathi Hridaya

1985
Lyrics
Language: English

Swathi hrudaya dhwanikalil undoru
Swarathaala pranayathin madhuralayam
Swarnna sandhya smruthikalil undoru
Swayamvara kadhayude priya rahasyam

Virahathin paribhavam veena kudathilenthi
Viralthumpu mizhineerilaakki
Praananaadhan nalkiya paramaanandam
Nee padangalil pakarthunna neram
Koritharichathu karalile kampiyo
Chaare innirayimman thampiyo
(swathi hridaya...)

Niramaarnna mohangal neermukil panthalil
Mazhavillu kulakkunna neram
Jeevakala pookkum nirvruthiyil kulichu nin
Dhyaana mukham thudukkunna neram
Kori chorinjathu samgeetha varshamo
Kairali nin praana harshamo
(swathi hridaya...)
Language: Malayalam

സ്വാതി ഹൃദയ ധ്വനികളില്‍ ഉണ്ടൊരു
സ്വരതാള പ്രണയത്തിന്‍ മധുരലയം
സ്വര്‍ണ്ണ സന്ധ്യാ സ്മൃതികളില്‍ ഉണ്ടൊരു
സ്വയംവര കഥയുടെ പ്രിയ രഹസ്യം

വിരഹത്തിന്‍ പരിഭവം വീണ കുടതിലെന്തി
വിരല്‍ തുമ്പ് മിഴി നീരിലാക്കി
പ്രാണനാഥന്‍ നല്‍കിയ പരമാനന്ദം
നീ പദങ്ങളില്‍ പകര്‍ത്തുന്ന നേരം
കൊരിത്തരിച്ചത് കരളിലെ കമ്പിയോ
ചാരെ ഇന്നിരയിമ്മന്‍ തമ്പിയോ (സ്വാതി ഹൃദയ)

നിറമാര്‍ന്ന മോഹങ്ങള്‍ നീര്മുകില്‍ പന്തലില്‍
മഴവില്ല് കുലയ്ക്കുന്ന നേരം
ജീവകല പൂക്കും നിര്‍വൃതിയില്‍ കുളിച്ചു നിന്‍
ധ്യാന മുഖം തുടുക്കുന്ന നേരം
കോരി ചൊരിഞ്ഞത് സംഗീത വര്‍ഷമോ
കൈരളി നിന്‍ പ്രാണ ഹര്‍ഷമോ (സ്വാതി ഹൃദയ)
Movie/Album name: Rangam
Artists