SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Verumoru moshtaavaaya 1992
കള്ളന്‍... കള്ളന്‍... കള്ളന്‍.... വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ ? താന്‍ കള്ളനെന്നു വിളിച്ചില്ലേ ? (2) കള്ളനെന്നു വിളിച്ചു പോലും... !! അപ്പോ തുണി മോഷ്ടിച്ചതോ ? ആ... തുണി മോഷ്ടിച്ചത് കാണുന്നവരുടെ നാണം കാക്കാനായിരുന്നല്ലോ... അവരുടെ നാണം കാക്കാനായിരുന്നല്ലോ... നാണം കാക്കാന്‍ പോലും... !! കോഴി... കോഴി... കോഴി... ങാ... അപ്പഴേ കോഴിയെ മോഷ്ടിച്ചതോ ? ആ... കോഴിയെ മോഷ്ടിച്ചത്.... കോഴിയെ മോഷ്ടിച്ചെങ്കിലതേ പൊരിച്ചു തിന്നാനായിരുന്നല്ലോ... എനിക്ക് പൊരിച്ചു തിന്നാനായിരുന്നല്ലോ... അപ്പഴേ.... പശുവിനെ മോഷ്ടിച്ചതോ ? പശുവിനെ മോഷ്ടിച്ചത്.... പശുവിനെ മോഷ്ടിച്ചെങ്കിലതേ പാലു കുടിക്കാനായിരുന്നല്ലോ... പശുവിന്‍ പാലു കുടിക്കാനായിരുന്നല്ലോ... ഓ.. പിന്നേ... കോഴിയിറച്ചിയും പശുവിന്‍ പാലും വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ... എന്റെ വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ... നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ.... അവനെ...വെറുതേ.... കള്ളനാക്കും നിങ്ങടെ ചട്ടം... മാറ്റുക മാറ്റുക ചട്ടങ്ങളെയവ മാറ്റും നിങ്ങളെയല്ലെങ്കില്‍ (2) മാറ്റും നിങ്ങളെയല്ലെങ്കില്‍ (3)
Movie/Album name: Cheppadividya
Artists