തനിയെ തനിയെ തോന്നും വഴിയേ മാനം നോക്കി പോകയായ്... പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടു പായും പൊടിക്കാറ്റു പോലെ പോകയായ്.... ലക്കും തെറ്റി ചരടും പൊട്ടി ചുമ്മാതാണീ ജീവിതം... ശുനകൻപോലും വിലവെയ്ക്കാതെ തനിയെയായിപ്പോയി വെറുതെ....
ഇതു തുടക്കം...ഇനി നടുക്കം... ഓരോന്നോരോന്നായ് പണിയെത്തും പിന്നാലെ.... മോങ്ങാനായൊന്നോങ്ങും നേരം തേങ്ങാ വീഴുമ്പോലെ നിന്നിൽ ഓരോന്നായിട്ടാപത്തെത്തുന്നേ ഹോ.... മിന്നൽ വെട്ടി കത്തും മെയ്യിൽ ചന്നം പിന്നം കൊത്താനായി വെള്ളിക്കെട്ടൻ പാമ്പിങ്ങെത്തുന്നേ ഹോ...
ഇതു തുടക്കം...ഇനി നടുക്കം... തനിയെ തനിയെ തോന്നും വഴിയേ മാനം നോക്കി പോകയായ്... പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടു പായും പൊടിക്കാറ്റു പോലെ പോകയായ്.... തക്കം തത്തി തത്തി നീങ്ങുന്നെങ്ങെങ്ങാരോ ഇഷ്ടം കിട്ടാതാണോ പറ്റാതാണോ നീ തേടുന്ന... ആ...ഇതു തുടക്കം...ഇനി നടുക്കം... ഓരോന്നോരോന്നായ് പണിയെത്തും പിന്നാലെ....