മനസ്സിന്റെ ഉള്ളിലിന്നെവിടെയോ തിരയുന്നു അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ...(2) മായാതെ നിന്നൊരാ സ്നേഹത്തിൻ നാളുകൾ ഉള്ളിന്റെയുള്ളിലെ തേങ്ങലുകൾ... ഉള്ളിന്റെയുള്ളിലെ തേങ്ങലുകൾ..... മനസ്സിന്റെ ഉള്ളിലിന്നെവിടെയോ തിരയുന്നു അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ...
സ്നേഹത്തിൻ ദീപമായ് ജീവന്റെ ജീവനായ് എന്നും നിഴലായ് തുണയായിരുന്നമ്മ...(2) നൊമ്പരംപേറുന്ന കണ്ണുനീർമുത്തുമായ് തേടുന്നു ഞാനാ പഴയ ബാല്യം... തേടുന്നു ഞാനാ പഴയ ബാല്യം...... മനസ്സിന്റെ ഉള്ളിലിന്നെവിടെയോ തിരയുന്നു അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ...
കണ്ണിൽ വിളക്കായ് കനിവിൻ തണലായ് മനസ്സിൻ കണ്ണാടി പോലായിരുന്നമ്മ...(2) കാലമാം യവനികക്കുള്ളിലിന്നെവിടെയോ നോവിന്റെ തേങ്ങലായ് പോയ് മറഞ്ഞു.. നോവിന്റെ തേങ്ങലായ് പോയ് മറഞ്ഞു..... മനസ്സിന്റെ ഉള്ളിലിന്നെവിടെയോ തിരയുന്നു അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ... മായാതെ നിന്നൊരാ സ്നേഹത്തിൻ നാളുകൾ ഉള്ളിന്റെയുള്ളിലെ തേങ്ങലുകൾ... ഉള്ളിന്റെയുള്ളിലെ തേങ്ങലുകൾ..... മനസ്സിന്റെ ഉള്ളിലിന്നെവിടെയോ തിരയുന്നു അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ...