Ithiri thiri thirayilakunnu

1982
Lyrics
Language: English

Ithirithiri thirayilakunnu
Athappathinte poothiri
Puthen punchiri
Putharichiri chiri pozhiyunnu
Thumbappoovinte punciri
Onappunchiri
(ithiri)

Maathevare kaakkarathevare
Thiruthiru kaakkathevare
Nee daanamaay nediya bhoomiyil
Ormmakal poovidum mannithil
Therilezhunni ooraake chuttunna
Maavelithamburaan chodichu
Thrikkaakkaraykkethrayundini dooram?
(ithiri)

Ponnonakkaavile kochuthumbee
Thumba kulukulungee
Chellappille thulladi thumbi thullu
Kannippoomankamaar thattamittu
Kaikottippaattupaadi
Choduvaykkum kaavin nadavazhiyil
Nanmavithachavar ponnonamennavar
Naattinnudayavar chodichu
Thrikkaakkaraykkethrayundini dooram?
(ithiri)
Language: Malayalam

ഇത്തിരിത്തിരി തിരയിളകുന്നു
അത്തപ്പത്തിന്റെ പൂത്തിരി
പുത്തന്‍ പൂത്തിരി....
പുത്തരിച്ചിരി ചിരി പൊഴിയുന്നു
തുമ്പപ്പൂവിന്റെ പുഞ്ചിരി ഓണപ്പുഞ്ചിരി

(ഇത്തിരി...)

മാതേവരേ കാക്കരത്തേവരേ
തിരുതിരു കാക്കരത്തേവരേ
നീ ദാനമായ് നേടിയ ഭൂമിയില്‍
ഓര്‍മ്മകള്‍ പൂവിടും മണ്ണിതില്‍
തേരിലെഴുന്നി ഊരാകെ ചുറ്റുന്ന
മാവേലിത്തമ്പുരാന്‍ ചോദിച്ചു
തൃക്കാക്കരയ്‌ക്കെത്രയുണ്ടിനി ദൂരം?

(ഇത്തിരി...)

പൊന്നോണക്കാവിലെ കൊച്ചുതുമ്പീ
തുമ്പ കുലുകുലുങ്ങീ....
ചെല്ലപ്പിള്ളേ തുള്ളടീ തുമ്പിതുള്ള്
കന്നിപ്പൂമങ്കമാര്‍ തട്ടമിട്ട്...
കൈകൊട്ടിപ്പാട്ടു പാടി...
ചോടുവയ്‌ക്കും കാവിന്‍ നടവഴിയില്‍
നന്മ വിതച്ചവര്‍‍ പൊന്നോണമന്നവര്‍
നാട്ടിന്നുടയവര്‍ ചോദിച്ചു....
തൃക്കാക്കരയ്‌ക്കെത്രയുണ്ടിനി ദൂരം?

(ഇത്തിരി...)
Movie/Album name: Sooryan
Artists