പാപത്തിന്‍ നിഴലുകള്‍ നീങ്ങീടുവാന്‍ എന്നും കാവല്‍ വിളക്കായ് ജ്വലിക്കേണമേ ഒരു സ്നേഹസാമ്രാജ്യം ഇവിടെയുയര്‍ത്താന്‍ അഭിവന്ദ്യയാം അമ്മ കനിയേണമേ അമ്മേ അമ്മേ പരിശുദ്ധ കന്യാ മറിയമേ (നിത്യ സഹായ...)
വേദനതന്‍ മരുഭൂമികളീല്‍ എന്നും ദാഹജലം നീ പകരേണമേ ഈ ഭുവനത്തില്‍ ചിറകറ്റ ഞങ്ങള്‍ തന്‍ കുറ്റങ്ങളെല്ലാം പൊറുക്കേണമേ.. അമ്മേ അമ്മേ പരിശുദ്ധ കന്യാ മറിയമേ (നിത്യ സഹായ...)