Paalnilaa Punchiri Thookumaa Sundari

2026
Lyrics
Language: Malayalam

പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ
പോരിശയേറിടും ത്വാഹ തൻ കണ്മണി
പൂരിത നൂറ് പൂങ്കരൾ ഫാത്തിമാ
പാരിലെ നാരിമാർ ആകെയിൽ മാതൃക
പാരിലെ നാരിമാർ ആകെയിൽ മാതൃക
പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ
പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ

ദീൻവിളി കേട്ട് ജ്വാലയായ് ഫാത്തിമാ
ധീരതയാലേ ശോഭിതം ഫാത്തിമാ
ദൂതരെ തൂമൊഴിക്കുത്തരം ഫാത്തിമ
ദാനമായ് ജീവിതം നൽകിയ ഫാത്തിമാ
ആകെയും ലോകം വാഴ്ത്തിടും ഫാത്തിമാ
പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ

മാങ്കുഴൽ നേരിൻ ചേരിയീ ഫാത്തിമാ
മാനസം ഖൈറിൽ തീർത്തൊരാൾ ഫാത്തിമാ
മാതൃക മങ്കയായ് വാണതും ഫാത്തിമാ
മുത്തൊലി തങ്ങളെ പിരിശമീ ഫാത്തിമ
മുസ്തഫ നൂറിൻ ഇഷ്ടമീ ഫാത്തിമാ
പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ

തിങ്കളായ് ലങ്കും മങ്കയായ് ഫാത്തിമാ
തിന്മകൾ പാടെ നീക്കിയ ഫാത്തിമാ
അംഗനാ സംഗമിൽ റാണിയാൾ ഫാത്തിമാ
ആഖിറം നാളിലും മാനിതം ഫാത്തിമാ
ഓർമ്മയിൽ എന്നും മിന്നിടും ഫാത്തിമാ

പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ
പോരിശയേറിടും ത്വാഹ തൻ കണ്മണി
പൂരിത നൂറ് പൂങ്കരൾ ഫാത്തിമാ
പാരിലെ നാരിമാർ ആകെയിൽ മാതൃക
പാരിലെ നാരിമാർ ആകെയിൽ മാതൃക
പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ
പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ
Movie/Album name: Bheeshmar
Artists