Swarnaabharanangalilalla

1975
Lyrics
Language: English

Swarnnabharanangalilalla varnnappoonchelayilalla
Kaanthane deivamaay karuthunna penmani than
Karalinnakathallo soundarya thaaram
Karalinnakathallo soundarya thaaram ...soundaryathaaram

Madakara shringaara bhaavathilalla
Maamsapradarshanathilalla
Veedinu vilakkaaya kudumbini thannude
Vinayathilallo soubhaagyathaaram
Aa...aa... (swarnaabharana..)

Poojaykkorukkiya pookkalilalla
Punyatheerthangalilalla
Poojaykkorukkiya pookkalilalla
Punya theerthangalilalla
Ammayaam devatha kunjinu nalkunna
Ammayaamm devatha kunjinu nalkunna
Amminjapaalilallo vedaantha saaram
Aa..aa...(swarnaabharana...)
Language: Malayalam

സ്വര്‍ണ്ണാഭരണങ്ങളിലല്ല വര്‍ണ്ണപ്പൂഞ്ചേലയിലല്ല
കാന്തനെ ദൈവമായ് കരുതുന്ന പെണ്മണിതന്‍
കരളിനകത്തല്ലോ സൌന്ദര്യതാരം
കരളിനകത്തല്ലോ സൌന്ദര്യതാരം സൌന്ദര്യതാരം

മദകരശൃംഗാരഭാവത്തിലല്ല
മാംസപ്രദര്‍ശനത്തിലല്ല
വീടിനു വിളക്കായ കുടുംബിനി തന്നുടെ
വിനയത്തിലല്ലോ സൌഭാഗ്യതാരം
ആ.. ആ.. (സ്വര്‍ണ്ണാഭരണങ്ങളിലല്ല)

പൂജയ്ക്കൊരുക്കിയ പൂക്കളിലല്ലാ
പുണ്യതീര്‍ഥങ്ങളിലല്ലാ
പൂജയ്ക്കൊരുക്കിയ പൂക്കളിലല്ലാ
പുണ്യതീര്‍ഥങ്ങളിലല്ല
അമ്മയാം ദേവത കുഞ്ഞിനു നല്‍കുന്ന
അമ്മിഞ്ഞപ്പാലിലല്ലോ വേദാന്തസാരം
ആ.. ആ.. (സ്വര്‍ണ്ണാഭരണങ്ങളിലല്ല)
Movie/Album name: Kalyaanappanthal
Artists