Thirathallum kaattinte kaiyyil Thira thullum thengin thalappil Nururum madurakkallinte Thanuvullil chinnunna yaathra Kaayal kalambettulla yaathraa Kaadin thanuvolunna yaathraa Palathaalam chirineelam Oru thooval thirinaalam Karimekham karu karu mekham (karimekham ...)
Kulirinte maamarakkombil Kilikalkkaay thookkiyoroonjaal Aadumbol chillakalellam Niramaarnno pookkunnu vegam Chaattal mazha peyyunna vegam Kaattil manamerunna vegam Pala ragam oru ganam Oru poovin maduraagam Karimekham karu karu mekham (karimekham ...)
Language: Malayalam
കരിമേഘം കൂട്ടം കൂടിപ്പായും കനമേറും ആടി മാസമേ വെയിലിന്റെ ചില്ലുപാളി ചീന്തി മഴ പൊട്ടിച്ചാടി വീഴുമോ കലപിലയുടെ കാടും കളിചിരിയുടെ കൂടും വഴി തേടും പാട്ടിൻ വരി ചോരുമോ ചിരി ചെറുതേരാക്കി മൊഴി നറുതേനാക്കി വഴി പലവഴി തെറ്റും മിഴിമുനകളിലൊരു മറുകര (കരിമേഘം ...)
തിരതല്ലും കാറ്റിന്റെ കൈയ്യിൽ തിറ തുള്ളും തെങ്ങിൻ തലപ്പിൽ നുരയൂറും മധുരക്കള്ളിന്റെ തണുവുള്ളിൽ ചിന്നുന്ന യാത്ര കായൽ കലമ്പേറ്റുള്ള യാത്രാ കാടിൻ തണുവോലുന്ന യാത്രാ പലതാളം ചിരിനീളം ഒരു തൂവൽ തിരിനാളം കരിമേഘം കറു കറു മേഘം (കരിമേഘം ...)
കുളിരിന്റെ മാമരക്കൊമ്പിൽ കിളികൾക്കായ് തൂക്കിയൊരൂഞ്ഞാൽ ആടുമ്പോൾ ചില്ലകളെല്ലാം നിറമാർന്നോ പൂക്കുന്നു വേഗം ചാറ്റൽ മഴ പെയ്യുന്ന വേഗം കാറ്റിൽ മണമേറുന്ന വേഗം പല രാഗം ഒരു ഗാനം ഒരു പൂവിൻ മധുരാഗം കരിമേഘം കറു കറു മേഘം (കരിമേഘം ...)
Movie/Album name: Ozhivudivasathe Kali [An Off-Day Game]