മാരിവില്ലിൻ കൂട്ടിനുള്ളിൽ കൂട്ടു വന്ന കൂട്ടുകാരാ കുന്നിമണി തെന്നലോളം പാടി വന്ന പാട്ടുകാരാ ഉം വിളിച്ചതെന്തിനോ കുറുമ്പിമൈനയേ പെരുത്ത് പ്രേമമാണ് നിന്റെ കണ്ണില് ഓ അടുത്ത് നിൽക്കവേ മദിച്ച വണ്ടു പോൽ കൊതിച്ച മോഹമാണ് നിന്റെ ചുണ്ടില് മഞ്ഞുപെയ്യും കാലം വന്നാൽ കുയിലേ കുയിലേ കുയിലേ മാമ്പഴത്തിൻ മാസം വന്നാൽ മയിലേ തഞ്ചി തഞ്ചി പാട്ടും മൂളി മനമേ മനമേ മനമേ കൂട്ട് വിട്ടു കൂട്ടും കൂടി കനവേ പ്രണയം പൊതിയും ചിറകിൽ നിലാപക്ഷി പോൽ (കണ്ട് കണ്ട് ....)
പൊന്നുരുക്കും കൊന്നപോലെ മിന്നിടുന്ന വെണ്ണിലാവേ ചാരെ വന്നു ചായുറങ്ങും പൂങ്കുറിഞ്ഞിപൂച്ച പോലെ മിഴിക്ക് മുന്നിലോ ഉടക്കിനിന്നു ഞാൻ ഒരൊറ്റ നോട്ടമേറ്റതെന്റെ നെഞ്ചിലായ് മൊഴിക്ക് മഞ്ചലായ് ചിണുങ്ങി നിന്നു ഞാൻ നനുത്ത വാക്ക് കൊണ്ടതെന്റെ ഉള്ളിലാ വെയില് ചാഞ്ഞ നേരമായാൽ മഴയായ് മഴയായ് മഴയായ് കുളിരു പാകും കുന്നിലൂടെ നിഴലായ് കതിര് ചോന്ന പാടമാകെ പതിയെ പതിയെ പതിയെ കനവ് പെയ്തു തോർന്നിടാതെ പ്രിയനേ ഇരവും പകലും നിലവിൽ നിലാത്തോണി പോൽ
പ്രണയകാവ്യമെഴുതി വന്ന ഹരിതനായകാ കവിത പാടി അരികെ നിന്ന ഹൃദയഗായകാ