സുറുമയിൽ നീല കൺപീലി മുങ്ങുന്ന ചിങ്കാരമുത്തിന്റെ കല്യാണനാൾ പനിമലർ പോലെ മൊഞ്ചേറുമാ ചുണ്ടിൽ അന്തിച്ചുവപ്പാളുമാനന്ദനാൾ ഇനിയൊരാളിൽ കിനാവായ് നിലാവായ് വിടാതെ നീ പെയ്യേണമെന്നും സുഹാനീ അരിയ തട്ടം നിറയെ പുത്തൻ കസവ് ചുറ്റും കനവ് മുറ്റും നിനവ് തട്ടും നെഞ്ചത്തു പൂന്തേൻ കുടം അരിയ തട്ടം നിറയെ പുത്തൻ കസവ് ചുറ്റും കനവ് മുറ്റും നിനവ് തട്ടും നെഞ്ചത്തു പൂന്തേൻ കുടം (സുറുമയിൽ...)
കണ്ണിന്നുള്ളിൽ പിടയും സ്വപ്നം പേറിയ തേൻകഴലും നെഞ്ചിന്നുള്ളിൽ വിരിയും തിങ്കൾക്കലയുമായിവളോ കുളിരുമായി കരയിലാകേ പരിമളത്തൈലമായ് വന്നതാരോ അവനോ കരളിൽ ഇശലിൻ പാലാഴി ചൊരിയേ പിടയും നിറയെ പൂമൂടും കുരുവിയേ ...ആ...ആ... അരിയ തട്ടം നിറയെ പുത്തൻ കസവ് ചുറ്റും കനവ് മുറ്റും നിനവ് തട്ടും നെഞ്ചത്തു പൂന്തേൻ കുടം (സുറുമയിൽ...)
മൊഞ്ചത്തിപ്പൂവിരിയും ഖൽബിൻ പുതിയ നാണവുമായ് കൊഞ്ചുംവാക്കിൽ കിനിയും ഇഷ്കിൻ കൊതിയുമായിവളോ ചിരിയുമായി ചൊടിയിലാകേ രംഗിൻ മണിവീണ മീട്ടുന്നതാരോ അവനോ പതിയെ വിരലാൽ പൂവേണി തഴുകി മദിയും പരിശമായ് വന്നു അരികിലായ് ആ...ആ...ആ അരിയ തട്ടം നിറയെ പുത്തൻ കസവ് ചുറ്റും കനവ് മുറ്റും നിനവ് തട്ടും നെഞ്ചത്തു പൂന്തേൻ കുടം
Movie/Album name: Hadiya
Movie Summary:Hadiya (2017) is a Malayalam drama centered on the life and struggles of a young woman named Hadiya, exploring themes of identity, relationships, and societal pressures.