Naale Veluppinu

1985
Lyrics
Language: English

Naaleveluppinu veli shubhaveli
Velikkorungiya thozhi kalithozhi
Ninne pookondu moodunnu bhoomi
Moham thaane chamaykkunnu thaali
Thankathaali

Swapnam vithaanicha swayamvarappanthalil
Raagam aanandaraagam
Mounam menanja manoradhamanchalil
Geetham sangamageetham
Madhuram nedicha manassil virinjathu
Peeli mayilppeeli
Madhuvidhuraavinte chodikalil niraye
Maari madhumaari

Thaalam neettiya thaarunyamaninjathu
Kodi manthrakodi
Thapassirunna nin chethanayadanjathu
Yogam raajayogam
Kaalam kaaminithan kaamanayil chorinjathu
Lahari sringaaralahari
Modam chirakinmel chirakinaal pathichathu
Pulakam chumbana pulakam
Language: Malayalam

നാളെ വെളുപ്പിന് വേളി ശുഭവേളി
വേളിക്കൊരുങ്ങിയ തോഴി കളിത്തോഴി
നിന്നെ പൂകൊണ്ടുമൂടുന്നു ഭൂമി
മോഹം താനേ ചമയ്ക്കുന്നു താലി
തങ്കത്താലീ.....

സ്വപ്നം വിതാനിച്ച സ്വയംവരപ്പന്തലില്‍
രാഗം ആനന്ദരാഗം
മൌനം മെനഞ്ഞ മനോരഥ മഞ്ചലില്‍
ഗീതം സംഗമഗീതം
മധുരം നേദിച്ച മനസ്സില്‍ വിരിഞ്ഞത്
പീലി മയില്‍പ്പീലി
മധുവിധുരാവിന്റെ ചൊടികളില്‍ നിറയെ
മാരി മധുമാരി

താലം നീട്ടിയ താരുണ്യമണിഞ്ഞത്
കോടി മന്ത്രകോടി
തപസ്സിരുന്ന നിന്‍ ചേതനയടഞ്ഞത്
യോഗം രാജയോഗം
കാലം കാമിനിതന്‍ കാമനയില്‍ ചൊരിഞ്ഞത്
ലഹരി ശൃംഗാരലഹരി
മോദം ചിറകിന്മേല്‍ ചിറകിനാല്‍ പതിച്ചത്
പുളകം ചുംബനപുളകം
Movie/Album name: Snehicha Kuttathinu
Artists