Minnaminungu

2017
Lyrics
Language: English

Manassiloru mazhayaay maariloru kuliraay
Iruliloru minnaaminungu....
Neeyente minnaaminungu....
Azhalinte nizhal veenorormma than theerathu
Chirithookiyethum kinaavu...
Oh oh neeyente minnaaminungu....
Manassiloru mazhayaay maariloru kuliraay
Iruliloru minnaaminungu....
Neeyente minnaaminungu....

Neele parakkunna neelaanthareeksham
Neeyente chaarathirikkunna neram...
Neele parakkunna neelaanthareeksham
Neeyente chaarathirikkunna neram...
Irul moodi ennil nirayunna maunam
Nin mozhiyil ariyaathe aliyunnuvo....
Manassiloru mazhayaay maariloru kuliraay
Iruliloru minnaaminungu....
Neeyente minnaaminungu....

Nin neela mizhikal thirayunnathenthe...
Thirakal thazhukunna theeramaano...
Nin neela mizhikal thirayunnathenthe...
Thirakal thazhukunna theeramaano...
Idarunna vaakkinaal parayaan kothichathu
Neeyennumentethu maathramenno.....

Manassiloru mazhayaay maariloru kuliraay
Iruliloru minnaaminungu....
Neeyente minnaaminungu....
Azhalinte nizhal veenorormma than theerathu
Chirithookiyethum kinaavu...
Oh oh neeyente minnaaminungu....
Language: Malayalam

മനസ്സിലൊരു മഴയായ് മാറിലൊരു കുളിരായ്
ഇരുളിലൊരു മിന്നാമിനുങ്ങു്....
നീയെന്റെ മിന്നാമിനുങ്ങു്....
അഴലിന്റെ നിഴൽ വീണൊരോർമ്മതൻ തീരത്തു്
ചിരിതൂകിയെത്തും കിനാവു്...
ഓ ഓ നീയെന്റെ മിന്നാമിനുങ്ങു്....
മനസ്സിലൊരു മഴയായ് മാറിലൊരു കുളിരായ്
ഇരുളിലൊരു മിന്നാമിനുങ്ങു്....
നീയെന്റെ മിന്നാമിനുങ്ങു്....

നീളെ പരക്കുന്ന നീലാന്തരീക്ഷം
നീയെന്റെ ചാരത്തിരിക്കുന്ന നേരം...
നീളെ പരക്കുന്ന നീലാന്തരീക്ഷം
നീയെന്റെ ചാരത്തിരിക്കുന്ന നേരം...
ഇരുൾ മൂടി എന്നിൽ നിറയുന്ന മൗനം
നിൻ മൊഴിയിൽ അറിയാതെ അലിയുന്നുവോ....
മനസ്സിലൊരു മഴയായ് മാറിലൊരു കുളിരായ്
ഇരുളിലൊരു മിന്നാമിനുങ്ങു്....
നീയെന്റെ മിന്നാമിനുങ്ങു്....

നിൻ നീല മിഴികൾ തിരയുന്നതെന്തേ...
തിരകൾ തഴുകുന്ന തീരമാണോ...
നിൻ നീല മിഴികൾ തിരയുന്നതെന്തേ...
തിരകൾ തഴുകുന്ന തീരമാണോ...
ഇടറുന്ന വാക്കിനാൽ പറയാൻ കൊതിച്ചതു്
നീയെന്നുമെന്റേതുമാത്രമെന്നോ.....

മനസ്സിലൊരു മഴയായ് മാറിലൊരു കുളിരായ്
ഇരുളിലൊരു മിന്നാമിനുങ്ങു്....
നീയെന്റെ മിന്നാമിനുങ്ങു്....
അഴലിന്റെ നിഴൽ വീണൊരോർമ്മതൻ തീരത്തു്
ചിരിതൂകിയെത്തും കിനാവു്...
ഓ ഓ നീയെന്റെ മിന്നാമിനുങ്ങു്....
Movie/Album name: Theeram
Artists