കാലമേ കൈക്കൊള്ളുക നീയീ കാവൽ നായകനേ പിടയുമൊരു കടൽ മടിയിൽ താങ്ങും സൂര്യഹൃദയത്തെ കാലമേ കൈക്കൊള്ളുക നീയീ കാവൽനായകനേ ...
ഒരു പുൽത്തളിരിനുപോലും നോവാതിതിലേ നടന്നവനേ ഒരു പുൽത്തളിരിനുപോലും നോവാതിതിലേ നടന്നവനേ ഒടുവിൽ പച്ച പാകിയിരിക്കും ചുടലക്കനലായോ - നീയൊരു ചുടുതീക്കനലായോ തെറ്റിയതാർക്കാണോ - നേരിൽ ഞെട്ടിയതാരാണോ കാലമേ കൈക്കൊള്ളുക നീയീ കാവൽനായകനേ ...
ഒരു പൂവിതളും വാടരുതതിനായ് കുളിരു പകർന്നവനേ ഒരു പൂവിതളും വാടരുതതിനായ് കുളിരു പകർന്നവനേ ഒടുവിൽ പൂവനമാകെയിരിക്കും ചുടുകാറ്റലയായോ - നീയൊരു ചുടലക്കാറ്റായോ തെറ്റിയതാർക്കാണോ - നേരിൽ ഞെട്ടിയതാരാണോ കാലമേ കൈക്കൊള്ളുക നീയീ കാവൽനായകനേ പിടയുമൊരു കടൽ മടിയിൽ താങ്ങും സൂര്യഹൃദയത്തെ കാലമേ കൈക്കൊള്ളുക നീയീ കാവൽനായകനേ ...