Thaane Paadum

2004
Lyrics
Language: Malayalam

താനേ പാടും തന്തികളില്‍ രാഗം തേങ്ങും തമ്പുരുവില്‍
വിരഹാര്‍ദ്രസംഗീതം ഒരു മൂകസംഗീതം
പാദം പൊള്ളും തീമണലില്‍
മോഹം പിടയും വിജനതയില്‍
പ്രണയാര്‍ദ്രസംഗീതം ഒരു ശോഭസംഗീതം
എവിടെ എവിടെ
എവിടെ നീ തേടും താഴു്വാരം

താനേ പാടും തന്തികളില്‍ രാഗം തേങ്ങും തമ്പുരുവില്‍
വിരഹാര്‍ദ്രസംഗീതം ഒരു മൂകസംഗീതം (2)

ഇരുള്‍ മൂടും ഓര്‍മ്മകള്‍ തന്‍ ഇതള്‍ പൊഴിയും ചില്ലകളില്‍
കിളിപോയൊരു കൂട്ടിന്‍ മൗനം വര്‍ണ്ണത്തൂവല്‍ തേടുകയോ
മിഴിനീര്‍പ്പൂമുകിലുകളില്‍ കരകാണാക്കനവുകളില്‍
ഉലയുന്നൊരു തോണിപ്പാട്ടിന്നീണം ചുണ്ടില്‍ കേഴുകയോ
കൂടെവിടെ കിളിയെവിടെ ഓമല്‍കൂട്ടെവിടെ
കാടെവിടെ മരമെവിടെ കാറ്റിന്‍ കുളിരെവിടെ
ഓ...

താനേ പാടും തന്തികളില്‍ രാഗം തേങ്ങും തമ്പുരുവില്‍
വിരഹാര്‍ദ്രസംഗീതം ഒരു മൂകസംഗീതം (2)

കരളുകളില്‍ വാത്സല്യം തഴുകിവരും താലോലം
കുളിര്‍തെന്നല്‍ താരാട്ടുണരും കാലം തന്ന മഹാഗീതം
കഴല്‍ കുഴയും വേളകളില്‍ കരളിടറും വേദനയില്‍
സുഖശീതളസാന്ത്വനമേകും സ്നേഹത്തിന്റെ കടംകഥകള്‍
കനവെവിടെ നിനവെവിടെ കാണാപ്പൊരുളെവിടെ
നിഴലെവിടെ നിശയെവിടെ നീളംകരുവിവിടെ
ഏ... ഓ...

(താനേ പാടും )
Movie/Album name: Koottu
Artists